അസറു നിസ്ക്കരിച്ച്
മാപ്പിള പാട്ടുകൾ
Asaru niskarichu (Mappila Pattukal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:50.
 

അസറ് നിസ്കരിച്ച്
അള്ളാവെ നമസ്കരിച്ച്
പള്ളിയിൽ നിന്നിറങ്ങുമ്പോളൊരു
പുള്ളിക്കാരൻ ബന്ന്….
(അസറ്…)


അസലാമലൈക്കും ചൊന്നപ്പോളവൻ
മുസൽമാനാണെന്ന് തോന്നി
കരുണയ്ക്കായി കൈക്കുമ്പിൾ കാട്ടീ
കടലാസെടുത്ത് നീട്ടി ഒരു
കടലാസെടുത്ത് നീട്ടി

എന്തൊരു തൊന്തരവെന്നോർത്തു കാര്യം
എന്താണെന്നിവനൊന്നു തിരക്കീ
വാക്കയ്യു പൊത്തീ വയറ്റിൽ കൊട്ടീ
വല്ലതും തരികെന്നോതി അവൻ
വല്ലതും തരികെന്നോതി
(അസറ്..)

പിന്നെയും പിന്നെയും ചോദിച്ചപ്പോൾ
കണ്ണീരോടവൻ ചൊല്ലീ
ആദർശത്തിൻ അദൃശ്യലഹരിയിൽ
അലിഞ്ഞു കൊണ്ടവൻ ചൊല്ലീ ദുഹൈറാ
യത്തീംഖാനാ യത്തീംഖാനാ മുത്തുനബി മുഹമ്മദ്
മുസ്തഫാ മർത്ത്യരോടോതി യത്തീംഖാനയ്ക്ക് സംഭാവനാ
സംഭാവനാ സംഭാവനാ സംഭാവനാ




 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts