അത്തം പത്തിന്
ഉത്രാട സന്ധ്യ
Atham Pathinu (Uthrada Sandhya)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 01 2013 05:00:54.
അത്തം പത്തിന് പൂപ്പട കൂടാന്‍
പൂത്തുമ്പി തുള്ളാന്‍ ഓടിവായോ
ഓടിവായോ കുട്ടികളേ.....
ഒന്നെയോന്നേ പോല്‍
പൊന്നോല കുടയുണ്ടോ(2)
ഒന്നാനാം പൊന്മലയില്‍
പാടിവായോ മാളോരേ
മാളോരേ മാളോരേ മാളോരേ മാളോരേ
(അത്തം പത്തിന്)

രണ്ടാം മാനത്ത് പൂത്തിരി കണ്ടോ
താനാരോ തന തന്തിനാരോ
മൂന്നാനാം പൂമാനപ്പടിയും
നോക്കിയിറങ്ങിന്‍ മാളോരേ
നാലാം പോന്നോലപ്പന്തല് കെട്ടാം
താനാരോ തന തന്തിനാരോ(2)
അഞ്ചാനാം പുഞ്ചവരമ്പേല്‍
ഓടി വന്നേണം മാളോരേ

അത്തം പത്തിന് പൂപ്പട കൂടാന്‍
പൂത്തുമ്പി തുള്ളാന്‍ ഓടിവായോ
ഓടിവായോ കുട്ടികളേ.....
ഒന്നെയോന്നേ പോല്‍
പൊന്നോല കുടയുണ്ടോ(2)
ഒന്നാനാം പൊന്മലയില്‍
പാടിവായോ മാളോരേ
മാളോരേ മാളോരേ മാളോരേ മാളോരേ

ആറാം തേരില്‍ കാവടിയാട്ടം
താനാരോ തന തന്തിനാരോ
ഏഴാം കാവില്‍ ഒരു ഏഴുവെളുപ്പിന്
ആവണിപ്പൂ കൊണ്ട് ആറാട്ട്‌
പൂരാടം നോക്കിയിറങ്ങി
താനാരോ തന തന്തിനാരോ
ഉത്രാടം വേല കാണാന്‍
മാവേലി കൂടെയുണ്ട്

അത്തം പത്തിന് പൂപ്പട കൂടാന്‍
പൂത്തുമ്പി തുള്ളാന്‍ ഓടിവായോ
ഓടിവായോ കുട്ടികളേ.....
ഒന്നെയോന്നേ പോല്‍
പൊന്നോല കുടയുണ്ടോ(2)
ഒന്നാനാം പൊന്മലയില്‍
പാടിവായോ മാളോരേ
മാളോരേ മാളോരേ മാളോരേ മാളോരേ
( അത്തം പത്തിന് )

തന്തിനോ തന്തിനോ പൂത്തിരുവോണം തന്തിനോ
തന്തിനോ തന്തിനോ പൂത്തിരുവോണം തന്തിനോ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts