പാതാളം
ഉത്രാട സന്ധ്യ
Paathaalam (Uthrada Sandhya)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍ബിജു നാരായണൻ
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: July 31 2013 04:03:24.
പാതാളം താണ്ടിവരുന്നൊരു മംഗളദേവതയായ്
മാവേലിത്തമ്പുരാനുടെ വാമഭാഗമായി
വിന്ധ്യാവലി ദാനവദേവിയെ വരവേല്‍ക്കുക നാം
ഓണപ്പൂ മരങ്ങളില്‍ പൂക്കളം ചൂടി വരവേല്‍ക്കുക

പാതാളം താണ്ടിവരുന്നൊരു മംഗളദേവതയായ്
മാവേലിത്തമ്പുരാനുടെ വാമഭാഗമായി
വിന്ധ്യാവലി ദാനവദേവിയെ വരവേല്‍ക്കുക നാം
ഓണപ്പൂ മരങ്ങളില്‍ പൂക്കളം ചൂടി വരവേല്‍ക്കുക
പാതാളം താണ്ടിവരുന്നൊരു മംഗളദേവതയായ്

പൂമഞ്ഞള്‍ ആടണം തോഴിമാരേ
ചിറ്റാട നല്‍കണം മങ്കമാരേ
പൂമഞ്ഞള്‍ ആടണം തോഴിമാരേ
ചിറ്റാട നല്‍കണം മങ്കമാരേ
ഉത്രാടമൂട്ടണം കന്യമാരെ
ആര്‍പ്പുവിളിക്കണം മങ്കമാരേ
ഉത്രാടമൂട്ടണം കന്യമാരെ
ആര്‍പ്പുവിളിക്കണം മങ്കമാരേ

തന്നനാ നാനന ന തന്നനാ നാനന
തന്നനാ നാനന ന തന്നനാ താനന

മൈലാഞ്ചി ഇട്ടു തൃക്കൈയില്‍
പൂമാലയെകി താലത്തില്‍
മൈലാഞ്ചി ഇട്ടു തൃക്കൈയില്‍
പൂമാലയെകി താലത്തില്‍
വെറ്റയൊരുക്കി താളത്തില്‍
വെറ്റയൊരുക്കി താളത്തില്‍
ഓണക്കളി മേളത്തോടെ
മംഗല്യ കണിയോടെ
തൃത്താപ്പൂവിടും തോഴിമാരേ

തുമ്പപ്പൂ ചോറുമൊരുങ്ങി
തുമ്പികള്‍ നൂറുമൊരുങ്ങി(2)
തുമ്പങ്ങള്‍ എല്ലാമാകന്ന്‍
തുമ്പി തുള്ളാനൊരുങ്ങി(2)

തന്നനാ നാനന ന തന്നനാ നാനന
തന്നനാ നാനന ന തന്നനാ താനന

തെക്കിനി മേലേ പീഠത്തില്‍
തേവരെ വെച്ചു വട്ടത്തില്‍(2
തെക്കിനി മേലേ പീഠത്തില്‍
തേവരെ വെച്ചു വട്ടത്തില്‍(2
വട്ടമോരുക്കി മേളത്തില്‍
വട്ടമോരുക്കി മേളത്തില്‍
മുക്കോലകമാടുന്നൊരു മാവേലി ചേലൊത്ത്
കൈകൊട്ടും പാട്ടുമായി ആടിവായോ

പാതാളം താണ്ടിവരുന്നൊരു മംഗളദേവതയായ്
മാവേലിത്തമ്പുരാനുടെ വാമഭാഗമായി
വിന്ധ്യാവലി ദാനവദേവിയെ വരവേല്‍ക്കുക നാം
ഓണപ്പൂ മരങ്ങളില്‍ പൂക്കളം ചൂടി വരവേല്‍ക്കുക

പാതാളം താണ്ടിവരുന്നൊരു മംഗളദേവതയായ്
മാവേലിത്തമ്പുരാനുടെ വാമഭാഗമായി
വിന്ധ്യാവലി ദാനവദേവിയെ വരവേല്‍ക്കുക നാം
ഓണപ്പൂ മരങ്ങളില്‍ പൂക്കളം ചൂടി വരവേല്‍ക്കുക നാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts