ചിങ്ങം പിറന്നല്ലോ
ഉത്സവഗാനങ്ങള്‍ (മൂന്ന്)
Chingam Pirannallo (Ulsava Gaanangal Vol III)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരവീന്ദ്രൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:48.
ചിങ്ങം പിറന്നല്ലോ
പൊന്നുംവയല്‍ക്കിളിയേ
എങ്ങുപോയ് എങ്ങുപോയ് നീ
എന്റെ പകല്‍ക്കിളിയേ
(ചിങ്ങം)

സ്വര്‍ണ്ണക്കതിര്‍മണത്തില്‍ നിന്റെ ചുണ്ടിന്‍ മണമില്ല
പൊങ്ങുന്ന പൂവിളിയില്‍ നിന്റെ കൊഞ്ചലലിഞ്ഞില്ല
എന്നെ മറന്നോ നീ? എന്റെ പാട്ടും മറന്നോ നീ?
ഒന്നിച്ചു നാം കണ്ട സ്വപ്നമെല്ലാം മറന്നോ നീ?
(ചിങ്ങം)

മേടക്കുളിരകറ്റാന്‍ തന്ന കീറക്കരിമ്പടത്തില്‍
നാളെത്ര പോയാലും എന്റെ മാറിലെ ചൂടുറങ്ങും
പാതിയിടവത്തില്‍ കാറ്റത്തു പാതിക്കു ചത്തവളേ
പിന്നെ മിഥുനത്തില്‍ എന്റെ പ്രാണനും തിന്നവളേ
(ചിങ്ങം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts