എനിക്കു നിന്നോടു
രാഗതരംഗിണി
Enikku Ninnodu (Raaga Tharangini)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവിദ്യാധരൻ
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:41.

എനിയ്ക്കു നിന്നോടു പ്രണയമാണെന്ന് പറയുന്നെല്ലാരും
ചുമ്മാ പറയുന്നെല്ലാരും
എന്റെ കടക്കണ്ണിന്റെ കറുപ്പ് കണ്ട് കരുതുന്നെല്ല്ലാരും
പൊന്നേ കരുതുന്നെല്ലാരും
എനിയ്ക്കും നിന്നോടൊരടുപ്പമുണ്ടെന്ന് പറയുന്നെല്ലാരും
അയ്യോ പറയുന്നെല്ലാരും
എന്റെ മണിപ്പേഴ്സിന്റെ ചടവു കണ്ട് കരുതുന്നെല്ലാരും
അങ്ങിനെ കരുതുന്നെല്ലാരും
(എനിയ്ക്കു നിന്നോടു ..)

കല്യാണക്കാര്യം പറയുമ്പോഴൊക്കെ
കണ്ടാലറിയാത്ത ഭാവം നിങ്ങൾക്ക് കണ്ടാലറിയാത്ത ഭാവം
ഊഹും ഇതാരു പറഞ്ഞു പൊന്നേ ??
മുക്കിലിരുന്ന് ചടച്ചു നരച്ചിനി മൂക്കിൽ പല്ലുമുളയ്ക്കും
എന്റെ മൂക്കിൽ പല്ലുമുളയ്ക്കും
എനിയ്ക്കും നിന്നോടൊരടുപ്പമുണ്ടെന്ന് പറയുന്നെല്ലാരും
അയ്യോ പറയുന്നെല്ലാരും
എന്റെ മണിപ്പേഴ്സിന്റെ ചടവു കണ്ട് കരുതുന്നെല്ലാരും
അങ്ങിനെ കരുതുന്നെല്ലാരും
(എനിയ്ക്കു നിന്നോടു ..)

പയ്യിനെ വാങ്ങണ തൊന്തരവെന്തിന് പാലുകുടിച്ചാൽ പോരേ
പെണ്ണേ പാലുകുടിച്ചാൽ പോരെ
അതൊരു തൊന്തരവല്ല..
കരളുകൾ ഒന്നിച്ചാൽ കല്യാണമെന്തിന് തൊട്ടാവാടി പെണ്ണേ
എന്റെ തൊട്ടാവാടി പെണ്ണേ (2)
(എനിയ്ക്കു നിന്നോടു ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts