പൂജാ മണിയറ
രാഗതരംഗിണി
Pooja Maniyara (Raaga Tharangini)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവിദ്യാധരൻ
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമാണ്ഡ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:43.

പൂജാമണിയറ തുറക്കൂ മലരേ
റോജാ രാജകുമാരീ
അനുരാഗലോലൻ വരവായ് മധുപൻ
ആരാമകുസുമവിഹാ‍രീ
(പൂജാമണിയറ ...)

ഇരുളിന്റെ കരിമ്പടം നീക്കിയ ഭൂമി
ഇളവെയിൽ പൊന്നാടയുടുത്തൂ
മൃദുലേ ഉണരൂ ഇനിയെന്റെ കണ്മണി തൻ
കുനുകുന്തളത്തിൽ നീ കുടിയിരിയ്ക്കൂ
(പൂജാമണിയറ...)

കുളിരണി പൂന്തെന്നൽ പരിമളമുണർത്തി
തളിരുകൾ പൂങ്കുട നിവർത്തീ
അഴകേ ഉണരൂ ഇനിയെന്റെ ഓമലിൻ
കേശ സിംഹാസനം നീ അലങ്കരിയ്ക്കൂ
(പൂജാമണിയറ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts