ഉത്രാടരാവകന്നു
ഫ്ലവേഴ്സ്
Uthraadaraavakannu (Flowers)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംസ്റ്റിനീഷ് ഇഗ്നൊവ്
ഗാനരചനശ്രീമംഗലം ശ്രീകുമാര്‍
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 20 2012 03:54:16.

ഉത്രാടരാവകന്നു....
തിരുവോണപ്പുലരിയണഞ്ഞു...
തുമ്പിപ്പെണ്ണിനും തുമ്പപ്പൂവിനും
ഉടുത്തൊരുങ്ങാനൊരു പുടവ നല്‍കി
സ്വര്‍ണ്ണനൂലാല്‍ തീര്‍ത്തൊരു പുടവ നല്‍കി
ഉത്രാടരാവകന്നു....
തിരുവോണപ്പുലരിയണഞ്ഞു...
ആ...ആ...ആ....

പോയ വസന്തത്തിന്‍ ഓര്‍മ്മകളില്‍
കണ്ണില്‍ ഈറനണിഞ്ഞു ഞാനും..
(പോയ വസന്തത്തിന്‍...)
കാലം കവര്‍ന്നൊരു സ്നേഹസതീർത്ഥ്യനെ
ഏകനായ് ഓര്‍ത്തിരുന്നു...
ഏകനായ് ഓര്‍ത്തിരുന്നു...
ഉത്രാടരാവകന്നു....
തിരുവോണപ്പുലരിയണഞ്ഞു...

ഈവഴിയോരത്തു പൂത്തുനില്‍ക്കും
ഓരോ പൂക്കളറിഞ്ഞു പാടും..
(ഈവഴിയോരത്തു...)
നിന്നെ മറക്കുവാനാകില്ലയെന്നവര്‍
മൂകമായ് മൂളി നില്‍ക്കും...
മൂകമായ് മൂളി നില്‍ക്കും...
(ഉത്രാടരാവകന്നു........)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts