കനകാംബരമൊരു കളിയരങ്ങാക്കി
ആകാശവാണി ഓണം ഗാനങ്ങള്‍
Kanakaambaramoru Kaliyarangakki (AIR Onam Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനസത്യന്‍ കോട്ടപ്പടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 03:04:33.
 
കനകാംബരമൊരു കളിയരങ്ങാക്കി
കനകശ്രീകല നൃത്തമാടി
കാമിനി നിന്‍ കാവ്യവനത്തില്‍
ഒരുമിച്ചിരുന്നു നാം പാട്ടു പാടി
(കനകാംബരമൊരു )

കല്യാണസൗഗന്ധികം വിടര്‍ന്നു
കന്യകമാര്‍ വന്നു നിരന്നു
(കല്യാണ )
കന്മദം ചുരക്കും കല്പനാമണ്ഡപത്തില്‍
കണ്മണിയേ നീയും ഞാനും ഇരുന്നു
(കനകാംബരമൊരു )

ഹേമന്തരജനി തന്‍ അന്ത്യയാമങ്ങളില്‍
സീമന്തിനി നിന്റെ മടിയില്‍
(ഹേമന്തരജനി )
നക്ഷത്രപ്പൂവുകള്‍ പൊഴിയുന്നതും നോക്കി
എന്നെ മറന്നു ഞാന്‍ കിടന്നു
(കനകാംബരമൊരു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts