ഏകാകികളുടെ ഗീതം
ഏകാകികളുടെ ഗീതം
Ekaakikalude Geetham (Ekaakikalude Geetham)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംരാജീവ് ആലുങ്കൽ ,വിജയ്‌ കരുൺ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 03:53:01.
 
രാവിന്റെ പാതിയാമത്തിലൊരു താരകം
രാഗാര്‍ദ്രമായു് വന്നുദിക്കും
മിഴിയാലെ മെല്ലെ ഉഴിഞ്ഞുകൊണ്ടാര്‍ദ്രമായു്
മകനേ എന്നെന്നെ വിളിക്കും
(രാവിന്റെ )

അമ്മയെന്നൊരു വട്ടം തിരികെ വിളിക്കുവാന്‍
അവസരം കൈവന്നതില്ല
ആശ്വാസമാണെനിക്കെങ്കിലും ആരാരോ
ആധാരമായുള്ളതോര്‍ത്താല്‍

കാര്‍മുകില്‍ മൂടി കനം വച്ച മാനത്തു്
കണ്‍പാര്‍ത്തു ഞാനിരുന്നീടും
നേര്‍മണിക്കാറ്റിന്റെ കയ്യിലെ കസ്തൂരി
നേര്‍ന്നുകൊണ്ടമ്മ വന്നെത്തും

അത്താഴമുണ്ടുവോ മുത്താഴം വേണമോ
മുത്തേ നിനക്കെന്നു കേട്ടാല്‍
അത്തലൊഴിഞ്ഞതിനാലെയെന്‍ മാനസം
നൃത്തം ചവിട്ടാന്‍ തുടങ്ങും

പക്ഷികള്‍ പാടുന്ന യാമത്തിലെന്നുമെന്‍
പക്ഷത്തു വന്നമ്മ നില്‍ക്കും
ഉഷ്ണം പുകയുമെന്‍ ആത്മാവിലവിടുത്തെ
ഇഷ്ടം കുളിര്‍മാരി തൂകും
(ഉഷ്ണം )

വാത്സല്യരാസ്നാദി ശിരസ്സില്‍ പകര്‍ന്നമ്മ
മടിയില്‍ കിടത്തിത്തലോടും
അമ്മിഞ്ഞമൊട്ടിലെ നന്മ നുണഞ്ഞു ഞാന്‍
ആനന്ദപാലാഴി നീന്തും
(അമ്മിഞ്ഞ )

രാവു തീരല്ലേ ഉറക്കം വരല്ലേയെ -
ന്നായിരം വട്ടം കൊതിക്കും
മാഞ്ഞുപോകല്ലേ മറന്നുപോകല്ലേയെ -
ന്നാകാതില്‍ ഞാന്‍ മെല്ലെയോതും

തായു്മനസ്സിന്റെ വിശുദ്ധസ്നേഹത്തില്‍ ഞാന്‍
താലോലമാലോലമാടും
നീലനിലാവിന്‍ നിശാവസ്ത്രമമ്മയെന്‍
മേലില്‍ പുതപ്പായി മൂടും

രാവിന്റെ പവിഴത്തുരുത്തിലേയ്ക്കൊരു വേള
യെന്നെയും കൊണ്ടമ്മ പോയി
ആയിരം താരകള്‍ അരികിലുണ്ടെങ്കിലും
ആരുമില്ലെന്നോതി തേങ്ങി

തിരികെയീഭൂമിയില്‍ കൊണ്ടുവന്നാക്കവേ
ചിരിയന്യമായി ഞങ്ങള്‍ നിന്നു
ഒരു പക്ഷെ അമ്മയെ കാണ്മതില്ലെങ്കിലും
പരിഭവം വേണ്ടെന്നു ചൊന്നു

നക്ഷത്രജന്മത്തിന്നായുസ്സു തീരുവാന്‍
നാലഞ്ചുവത്സരം മാത്രം
എങ്കിലും ജന്മാര്‍ത്ഥപുണ്യം പരസ്പരം
ഏകവേ ഈ വേള ധന്യം

ഏകാകികള്‍ ഞങ്ങളേതോ പുരാവൃത്ത -
സ്നേഹത്തെ അന്വര്‍ത്ഥമാക്കി
ശോകത്തെ സൗഭാഗ്യമോദമായു് തീര്‍ക്കവേ
സ്വസ്തിയെന്നെന്‍ മനം പാടി
(ഏകാകികള്‍ )
സ്വസ്തിയെന്നെന്‍ മനം പാടി (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts