ആനന്ദം അരുളേണെ
അയോദ്ധ്യ
Aanandam Arulene (Ayodhya)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഎം ജി അനില്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍ഗണേഷ്‌ സുന്ദരം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 18 2021 13:03:52.
ആനന്ദം അരുളേണേ രാമാ ശ്രീരാമാ...
ആധാരം ശ്രീ പാദം സീതാപതി രാമാ...
തീവ്രാ നദിയുടെ തീരേ വസിക്കും താമര നയനാ ജയ ജയ രാമാ
തേന്മൊഴിയേകി വിളങ്ങീടേണേ
താമര നയനാ ജയ ജയ രാമാ
ശ്രീലക്ഷ്മീ പൂജിക്കും
രഘുപതി രാഘവനേ...
ഭൂമിക്കും പൊരുളാകും
കോസല രാഘവനേ...

ചന്ദന ശീതള ചാരുതയോടെ
ചിന്മയരൂപനണഞ്ഞിടുകില്ലേ
ബന്ധുര ശീലക വാതിൽ തുറന്ന്
എന്നിലെ അന്ധത നീക്കിടുകില്ലേ...
മീനുട്ടാം നിൻ കാൽക്കൽ വന്ദനമേകീടാം...
മാലെല്ലാം നീക്കിടാൻ
ഭജനകൾ പാടീടാം...

ദശരഥ നന്ദന കോമള രാമാ
ദശമുഖ നിഗ്രഹ രാഘവ രാമാ
മാമക മാനസ വാസിത രാമാ
മുനിജന പൂജിത കോസല രാമാ
തിരിനീട്ടും പുണ്യത്തിൻ വരമേകീടേണമേ..
പിരിയാതെൻ ഇടനെഞ്ചിൽ കുടിവാണീടേണമേ...

നീരജ ലോചന നിർമ്മല രാമാ
നിൻ തിരുപദമിനി അടിയനു ശരണം
സത്യവൃതങ്ങൾ മിഴികുളിരേകിയ
നിത്യ സനാതന ദേവാ രാമാ
ആനന്ദം കളിയാടും
മിഴി രണ്ടും ശരണം ശരണം
ആശ്വാസം അരുളീടും
മധുഹാസം ശരണം ശരണം

തങ്കനിലാവു ചൊരിഞ്ഞതു പോലെ
നിന്നുടെ പുഞ്ചിരി കാണ്മതിനായി
വന്നു ഭജിക്കുകയാണ് ഭഗവാനേ
തൃപ്രയാറിൻ സകലാധിപനേ
നീയല്ലാതില്ലല്ലോ അടിയനു സംഗീതം
വരമായി പകരേണേ ശുഭ സ്വര മന്ദാരം

ധർമ്മാധർമ്മ വിചിന്തനമോടെ
എന്നാത്മാവു തപിച്ചൊരു നേരം
നേരേകുന്ന നിരാമയനല്ലേ
വഴികാട്ടുന്ന മനോമയ രാമാ
ഉണരാവു നിൻ രൂപം
ഉയിരായെൻ നെഞ്ചിൽ
പടരാവു ശ്രീ നാമം
കുളിരായി ഇളനാവിൽ

ഭൂമിദേവി വണങ്ങിയ പാദം
ജന്മാനന്ദ വിലോലിത നേത്രം
ആത്മാവിൽ ശുഭ പൂജാ നാമം
അഖിലം അടിയനു ആ തിരു ഗേഹം
ശ്രീരാമാ രഘുരാമാ
ജാനകി ജയരാമാ...
മനമാകേ നിറയേണേ ദീനദയാരാമാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts