തിരുവൈക്കത്തപ്പാ
ധ്വനിതരംഗം
Thiruvaikkathappa (Dhwanitharangam)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംമഹാദേവ അയ്യർ
ഗാനരചനമഹാദേവ അയ്യർ
ഗായകര്‍വെങ്കിടേഷ് വൈക്കം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 28 2021 16:03:55.
തിരു വൈക്കത്തപ്പാ ശ്രീ നീലകണ്ഠാ
ചന്ദ്രകലാ ധര പന്നഗ ഭൂഷണ
ദേവാദിദേവ കൈലാസവാസ
മൃതുഞ്ജയ ശിവ മോക്ഷപ്രദായക
( തിരു വൈക്കത്തപ്പാ )

പുലര്കാലതവിടുന്നു ദക്ഷിണാമൂർത്തിയായ്
മധ്യാഹ്ന നേരത്തു കിരാതനായും
സായാഹ്ന നേരത്തു പത്നി സമേതനായ്
ദര്ശനം നൽകുന്ന ലോകനാഥാ
( തിരു വൈക്കത്തപ്പാ )

അവിടുത്തെ തിരുമുൻപിൽ അടിയനെത്തുമ്പോൾ
അല്ലലും ആധിയും അകന്നിടുന്നു
അന്നദാന പ്രഭോ വ്യാഘ്രലയേശ്വര
അടിയങ്ങളെ എന്നും കാത്തുകൊള്ളേണമേ
( തിരു വൈക്കത്തപ്പാ )

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts