പാടുക രാധേ
കസ്തൂരി തിലകം
Paaduka Raadhe (Kasthuri Thilakam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ പാർത്ഥസാരഥി
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: November 11 2017 15:06:11.
പാടുക രാധേ പാടുക കണ്ണൻ പാടിപ്പഠിപ്പിച്ച ഗാനം

സ്വരരാഗലയസാര മകരന്ദമൊഴുകുന്ന സപ്തസ്വരരാഗ ലയസാരം

തുടരൂ രാധേ തുടരൂ നിനക്കായി കണ്ണൻ പാടിയ താനം

യമുന തൻ തീരത്ത് പാടുന്ന താനം
ഇരുവരും പുണർന്നാടി പാടുന്ന താനം
ആ രാവിലാടുന്ന താനം .. രാഗാർദ്രമാം താനം
പാടുക രാധേ പാടുക കണ്ണൻ പാടിപ്പഠിപ്പിച്ച ഗാനം

ആടുക രാധേ ആടുക കണ്ണന്റെ കൂടെ നീ ആടിയ നടനം

നവതാളലയമാർന്ന തില്ലാന അലതല്ലും ചടുലമാം ജതികളും വിടരുന്ന നടനം
തില്ലാന അലതല്ലും നടനം .. പരമാനന്ദത്തിൻ നടനം

പാടുക രാധേ പാടുക കണ്ണൻ പാടിപ്പഠിപ്പിച്ച ഗാനം
പാടുക രാധേ പാടുക കണ്ണൻ പാടിപ്പഠിപ്പിച്ച ഗാനം
സ്വരരാഗലയസാര മകരന്ദമൊഴുകുന്ന സപ്തസ്വരരാഗ ലയസാരം
പാടുക രാധേ പാടുക കണ്ണൻ പാടിപ്പഠിപ്പിച്ച ഗാനം

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts