ഹൃദയം ഒരു അദ്ധ്യാത്മ
കുംകുമ പൂക്കൾ
Hrudhayamoraddhyaathma (Kumkuma Pookkal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംതിരുവനന്തപുരം കെ ജെ അജിത്ത്കുമാർ
ഗാനരചനആചാര്യൻ ശ്രീമദ് ഹരി സ്വാമികൾ
ഗായകര്‍പി ജയചന്ദ്രൻ
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: September 18 2017 05:44:30.
ഹൃദയമൊരദ്ധ്യാത്മ പൊൻനാളി അതിൽ
ഉരുകുന്നു ഭാവത്തിൻ തിരിനാളം (2)
ആ തിരിമദ്ധ്യത്തിൽ ജാജ്വല്യമാലയായ്
മൂകാംബികേ നിന്റെ സ്വർണ്ണരൂപം (2)
(ഹൃദയമൊരദ്ധ്യാത്മ..)

ആ ദിവ്യസോപാന നടയിൽ വേദങ്ങൾ
ആചമിച്ചഞ്ജലീ ബദ്ധരായ് നിൽക്കുന്നു (2)
ശ്രീലകവാതിലിൻ ഇരുപുറത്തായ്
ദ്വാരപാലകരായല്ലോ സർവ്വശാസ്ത്രങ്ങളും (2)
(ഹൃദയമൊരദ്ധ്യാത്മ..)

ആഗമസാരവും തന്ത്രവിജ്ഞാനവും
ആവാഹിച്ചുറപ്പിച്ചാ ശക്തിപീഠത്തിലെ (2)
കാമത്രികോണക ബൈന്ധവാസനത്തിൽ
മരുവുന്ന ചിദ്പൊരുളേ രാജരാജേശ്വരീ (2)
(ഹൃദയമൊരദ്ധ്യാത്മ..)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts