ശ്രീ മല്ലിക പൂചൂടി
കുംകുമ പൂക്കൾ
Sree Mallika Poochoodi (Kumkuma Pookkal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംതിരുവനന്തപുരം കെ ജെ അജിത്ത്കുമാർ
ഗാനരചനആചാര്യൻ ശ്രീമദ് ഹരി സ്വാമികൾ
ഗായകര്‍ജി വേണുഗോപാല്‍
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: September 18 2017 05:45:06.
ശ്രീമല്ലികപ്പൂ ചൂടി ശ്രീലകത്തെഴുന്നള്ളി
ശ്രീദേവിയാം നിൻ ശ്രീമന്ദഹാസത്താൽ
ശ്രീരഹിതനാം എൻ ശ്രീയുണർത്തൂ
ശ്രീപനച്ചിക്കാട്ടമ്മ എൻ ആശ്രയം
(ശ്രീമല്ലികപ്പൂ..)

അനേകജന്മത്തിൻ താളഭംഗങ്ങളാൽ
അപശ്രുതി പോലെ ഞാൻ അലയുന്നു (2)
ആദിവ്യാംഗുലി സ്പർശിത വീണയിൽ
അമരശ്രുതിയായ് ഒന്ന് എന്നെ മീട്ടൂ (2)
(ശ്രീമല്ലികപ്പൂ..)

കർമ്മവിപാകത്തിൻ ഘനഘനമേഘമായ്
ഉർവിയിൽ അശകുന വർഷമായ് പെയ്തു ഞാൻ (2)
കരുണോദയത്തിൻ സൂര്യതാപത്താൽ
സാഗരബാഷ്പമായ് എന്നെ ഉയർത്തു (2)
(ശ്രീമല്ലികപ്പൂ..)








malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts