അമ്മേ നാരായണ
ചോറ്റാനിക്കര സോങ്ങ്സ്
Amme Narayana (Chottaanikkara Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 02 2017 06:12:43.
അമ്മേ നാരായണ ദേവീ നാരായണ
ചോറ്റാനിക്കര വാഴും അമ്മേ നാരയണാ (2)

തിരുനാമ സങ്കീർത്തനങ്ങളിൽ മുഴുകി
തിരുസന്നിധിയിൽ ഭജനമിരിപ്പൂ ഞാൻ
പരമേശ്വരീ ….അന്നപൂർണ്ണേശ്വരീ ..
പരമേശ്വരീ അന്നപൂർണ്ണേശ്വരീ
ഒരു ഗതിയരുളുക ത്രിപുരാംബികേ
അമ്മേ നാരായണ ദേവീ നാരായണ
ചോറ്റാനിക്കര വാഴും അമ്മേ നാരായണാ
അമ്മേ നാരായണ ലക്ഷ്മീ നാരായണ

വിഷയവികാര ഷഡാദാരങ്ങളാം
മലയാറും ഞാൻ കയറി വരുമ്പോൾ
അഖിലേ നിഖിലേ നിത്യനിരാമയേ
സകലമോക്ഷഗതി അരുളുക ദേവീ
അമ്മേ നാരായണ ദേവീ നാരായണ
ചോറ്റാനിക്കര വാഴും അമ്മേ നാരായണാ

നരജന്മാദിക പാപമശേഷവും
ഒരു മുൾമുനയിൽ മുതുക്കിയൊതുക്കി ഞാം
ഇരുനികടത്തിലെ അരയാലിന്മേൽ
കുരുതി കഴിച്ചീടാം തുണയരുളമ്മേ
അമ്മേ നാരായണ ദേവീ നാരായണ
ചോറ്റാനിക്കര വാഴും അമ്മേ നാരായണാ

ദുഷ്ടനാശിനീ ദുർഗ്ഗേ നാരായണാ
അമ്മേ നാരായണാ…
ശിഷ്ടപാലിനീ രുദ്രേ നാരായണാ..
അമ്മേ നാരായണാ….
ഇഷ്ടദായിനീ ഭദ്രേ നാരായണാ
അമ്മേ നാരായണാ… അമ്മേ നാരായണാ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts