അനശ്വര ഗീതങ്ങൾ
വരപ്രസാദം
Anashwara Geethangal (Varaprasaadam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടി എസ് ഭരത് ലാൽ
ഗാനരചനഹരി കെ ചെറുമൂട്
ഗായകര്‍കെ എ ഗിരീഷ്
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: September 12 2017 16:59:33.
അനശ്വരഗീതങ്ങൾ നിനക്കായ് തന്നോട്ടെ
ഞാനൊരജ്ഞാനിയാണെങ്കിലും
പഴമ തൻ പൊരുളായ ഗുരുവായൂരപ്പനെ
ഗുരുനാഥനെന്നും ഞാൻ വിളിച്ചോട്ടെ
നിൻ തൃപ്പാദം മുഗ്ദ്ധത്താൽ കഴുകിക്കോട്ടേ
(അനശ്വരഗീതങ്ങൾ….)

ജീവിതമാകുന്ന യാത്രയിൽ നീയെന്നും
തേരു തെളിക്കുവാൻ എത്തുകില്ലേ(2)
ഹരിയുടെ ചക്രവും ഹരിവാസരവും
എല്ലാം അവിടുത്തെ മായയല്ലോ
ശ്രീകൃഷ്ണ ഭഗവാന്റെ ഗീതയല്ലോ
(അനശ്വരഗീതങ്ങൾ….)

ഭാവങ്ങളറിയില്ല ഭാഷകൾ അറിയില്ല
സംഗീതഭാഷ്യങ്ങൾ എന്തെന്നറിയില്ല (2)
അറിവിന്റെ അലയായ കൃഷ്ണനെ ധ്യാനിച്ചു
അക്ഷരശുദ്ധി ഞാൻ തേടുമ്പോൾ
ഗുരുവായൂർക്കണ്ണാ ന്നീ വിളി കേൾക്കില്ലേ
(അനശ്വരഗീതങ്ങൾ….)










malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts