പരമ ശിവനെ ശിവനെ
വരപ്രസാദം
Parama Shivane Shivane (Varaprasaadam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടി എസ് ഭരത് ലാൽ
ഗാനരചനഹരി കെ ചെറുമൂട്
ഗായകര്‍കല്ലറ ഗോപന്‍
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: September 12 2017 16:52:13.
പരമശിവനേ ശിവനേ ശ്രീ പരമേശ്വരനേ ഈശ്വരനേ (2)
ഗംഗാധരനേ ഗിരീശനേ നീ തൃക്കടവൂരിന്റെ തിരുമുഖം നീ
(പരമശിവനേ..)

ഊരുകൾക്കായിരം പെരുമ നീ ചൊരിയുന്നു
സകലചരാചര വരദാനമേ (2)
മനസ്സിന്റെ ഉള്ളിലും മന്ത്രാക്ഷരത്തിലും
മഹേശ്വരാ നീ മാത്രം വിളങ്ങിടും (2)
ശങ്കരശിവനേ സദ്ഗുരുശിവനേ പരിപാലകനേ പാഹി
സങ്കടരക്ഷക ശംഭോരക്ഷക നമഃശിവായ ശിവശംഭോ (2)
(പരമശിവനേ..)

കടവുകൾ കാവുകൾ കാനനപൂങ്കാവുകൾ
കരിനാഗപുറ്റുകൾ കൽ വിളക്കുകൾ (2)
കമനീയ കാന്തി തൻ കൈലാസമേ ഇത്
ശിവശക്തിയാലുള്ള ഭക്തിദേശം (2)
ശങ്കരശിവനേ സദ്ഗുരുശിവനേ പരിപാലകനേ പാഹി
സങ്കടരക്ഷക ശംഭോരക്ഷക നമഃശിവായ ശിവശംഭോ (2)
(പരമശിവനേ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts