മഴയിൽ ഇളവെയിൽ
മഴയിൽ
Mazhayil Ilaveyil (Mazhayil)
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംലാൽജിഷ് ലവ് ലീസ്
ഗാനരചനലാൽജിഷ് ലവ് ലീസ്
ഗായകര്‍നസീർ മിന്നൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 26 2017 06:03:07.

മഴയിൽ ഇളവെയിലിൽ ഒഴുകുന്ന പുഴയിൽ
കനവിൽ കതിരണിയും പ്രണയാർദ്രവഴിയിൽ (2)
തൂമഞ്ഞു പെയ്യുന്ന മനസ്സിന്റെ ചിറകിൽ
താരാഗണങ്ങൾക്കുമകലെ നിലാവിൽ
നാം തമ്മിലലിയുന്ന യാമം
(മഴയിൽ ഇളവെയിലിൽ…)

നാ നനനാനാ ഉം..ഉം..ഉം…

ശരറാന്തൽ തെളിയും നിൻ നീലമിഴിയിൽ
പ്രണയം പതിവായ് പ്രിയകാവ്യമെഴുതി
ഹേമന്തമൊരുനാൾ ഒരുനോക്കു കാണാൻ
നിന്നെ തേടി ഈ സ്നേഹവനിയിൽ
മധുരിതമൊരു പനിനീരിൻ മലരിതളഴകായി
സ്വരമുരളിയിലൊരു നറുതേൻ സിരകളിലമൃതായ് നീ
കാലം തിരയുന്ന ചൈത്രം നീ
(മഴയിൽ ഇളവെയിലിൽ…)

ജന്മാന്തരങ്ങൾ ശലഭങ്ങളായി
വർണ്ണം നീയെന്നൊരു വാക്കു ചൊല്ലി
സിന്ദൂരമണിയും സന്ധ്യാങ്കുരങ്ങൾ
സൗമ്യം നീയായ് നഭസ്സിൽ മറഞ്ഞു
സുഖമിതു മുഖരിതമെന്നും നിൻ മൃദുനിനവായി
ശ്രുതിലയമയമെന്നും നിൻ ചിരിമണിയഴകായ്
എന്നിൽ പുണരുന്ന ദാഹം നീ
(മഴയിൽ ഇളവെയിലിൽ…)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts