തളിപ്പറമ്പിൽ വാഴും
ശിവദം
Thalipparambil Vaazhum (Sivadam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംചന്ദ്രമന നാരായണൻ നമ്പൂതിരി
ഗാനരചനസി വി പി നമ്പ്യാതിരി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംമലയമാരുതം
ഗാനത്തിന്റെ വരികള്‍
Last Modified: February 11 2023 11:51:32.
തളിപ്പറമ്പിൽ വാഴും മഹാപ്രഭോ
പരമകൃപാ സിന്ധോ
പാദാംഭോരുഹം ഭവതാപഹാരം
നമാമി ശംഭോ നമാമി ശംഭോ

ശതസോമനൃപൻ നേടിയ പുണ്യം
ശ്രീശിവ പൂജിച്ച ബിംബം
പാരിനു കൈവന്ന സൗഭാഗ്യം
പെരുംചെല്ലൂർ നാഥാ നിൻ
ചാരിതാമൃതം സദാ
നുകരുവാനായി വരം നൽകൂ

വെൺകൊറ്റ കുട ചൂടി രാജാധി രാജനായി
പരലസിക്കും ദിവ്യമൂർത്തേ
ശ്രീരാമ ദേവനും പ്രണമിച്ച മൂർത്തേ
നെയ്യമൃതർപ്പിച്ചു കൈകൂപ്പി നിൽപ്പൂ ഞാൻ
തൃക്കടാക്ഷം ചൊരിഞ്ഞാലും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts