വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | ആർ എസ് ഷൈനു |
ഗാനരചന | റെവ ഡി ജെ അജിത് കുമാർ |
ഗായകര്‍ | ആർ എസ് ഷൈനു |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 27 2017 15:35:36.
എൻ നെഞ്ചിൽ നീ മാത്രം എൻ കണ്ണിൽ എന്നും നിൻ രൂപം എൻ വാക്കിൽ നിൻ ശബ്ദം എൻ ഗാനം അനുദിനം നിനക്കായ് ഒരു ദളമായ് കണമായ് നിന്നിൽ അലിയാനായ് ഒരു ലയമായ് കനവായ് നിൻ സംഗീതമായി ഒരു രാഗമായ് ചേർന്നിടാം ഞാൻ നിൻ മുന്നിൽ സ്നേഹത്തിൻ ആഴിയാം യേശുവേ .. പാപിയായ് അലഞ്ഞതും ഞാൻ രോഗിയായ് തീർന്നതും എന്നെ തേടി നീ വന്നതും ഓർക്കുമ്പോൾ ക്രൂശിൽ നീ സഹിച്ചതും പാപം നീ ചുമന്നതും നിൻ ജീവനെ നീ തന്നതും ഓർക്കുമ്പോൾ നന്ദിയല്ലാതെ സ്നേഹമല്ലാതെ എന്നെയല്ലാതെ എന്തു ഞാൻ നല്കീടും പൂർണമായ് യേശുവേ ശാരോനിലെ മലർസൂനമേ താഴ്‌വരയിലെ അരവിന്ദമെ നിൻ സ്നേഹമാം നിൻ രൂപം ഞാൻ നയനങ്ങളിൽ സാന്ത്വനമായ് ഉന്മാദമായ് ആനന്ദമായ് ... | |