മഴവിൽ പോലെ എൻ സ്നേഹമേ
യാഗം
Mazhavil Pole En Snehame (Yaagam)
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംആർ എസ് ഷൈനു
ഗാനരചനഅനൂപ് മുകുന്ദൻ
ഗായകര്‍ഗൗരിലക്ഷ്മി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 01 2017 16:40:30.
മഴവിൽ പോലെ ... എൻ സ്നേഹമേ ...
നീ വരൂ ..
പനിനീർ പോലെ ... ജീവനിൽ ..
തേൻ തരു ..
മിഴികളിലോ .. ചിരം ...
വാത്സല്യത്തിൻ നീർകുടം ...
മോഴികളിലോ യെന്നും ...
മാതൃത്വത്തിൻ സാന്ത്വനം ...

ഭൂമിയിലെ നന്മയിലെല്ലാംനിൻ വചനം ...
നീ നിറയുക ഞങ്ങളിലഖിലം . .. [2]

അറിയാതെ ഈ ഞങ്ങൾ അപരാധം ചെയ്യുമ്പോൾ ..
സ്നേഹത്താൽ അനുതാപം തീർത്തും .. .
ഇരുളിൽ നാം അലയുമ്പോൾ വഴി കാട്ടാനൊരു ദീപ ..
പ്രഭയായ് നീ കണ്മുന്നിൽ പൂക്കും..
നിൻ പാദപുണ്യങ്ങൾ ഗതിയരുളും ...
പാപാന്ധകാരങ്ങൾ ഇനിയകലും ...

നീയേ സർവം ... നീയെ ജീവൻ ...
നീയെന്റെ കൺകണ്ട ദൈവം ...
നീയെ സത്യം ... നീയേ സ്നേഹം...
നീയെന്റെ താരാട്ടല്ലേ ...

ഭൂമിയിലെ നന്മയിലെല്ലാംനിൻ വചനം ...
നീ നിറയുക ഞങ്ങളിലഖിലം . .. [2]
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts