നീലവാനിൽ ചിന്നിച്ചിതറി
യാഗം
Neelavaanil Chinnichithari (Yaagam)
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംആർ എസ് ഷൈനു
ഗാനരചനപുഷ്പ ജയൻ
ഗായകര്‍എം.ജി.ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 13 2018 00:01:28.
നീലവാനിൽ ചിന്നിച്ചിതറി
താരകങ്ങൾ പുഞ്ചിരി തൂകി
ദൈവ പുത്രൻ ഭൂവിൽ ജാതനായ്
വെൺ മേഘത്തെരിറങ്ങി പ്പാരിടത്തിൽ വന്നണഞ്ഞു
സുരലോകത്തിൻ സുന്ദര സംഗീതം

ഉന്നതത്തിൽ മഹത്വമെങ്ങും
മന്നിടത്തിൽ ശാന്തിയെന്നും
ആമോദത്താൽ ദൂതർ പാടി ...

അസുലഭ മനുപമ തരളിത മൃദുമയ
മനുജരി ലതുലിത മധുരിത നാദം
സ്വരലയ ധ്വനിഭര ഹൃദയ വിലോലിത
മാര്ദ്രമീ സന്ദേശം

1) ഈ കുളിരിൻ... നിറ നിശീഥിനിയിൽ
ഒരു താരം പിറന്നു വഴികാട്ടാൻ പിറന്നു
രാപ്പാടി താരാട്ട് പാടുന്നുവോ
തുഷാരങ്ങൾ പൂമേനി പുൽകുന്നുവോ
വിണ്ണിൻ നാഥനെ രാജാക്കന്മാർ തേടും നേരം
പൊന്നും മൂരും കാഴ്ചകളായി നൽകീടും നേരം
നാഥന്റെ പാദങ്ങൾ ചുംബിച്ചു സായൂജ്യ തീരത്തണയുന്നുവോ

2) താഴ്‌വര തൻ... വഴിയിലാട്ടിടയർ
ഈ രാവിൽ തിരഞ്ഞു പുൽക്കൂട്ടിൽ അണഞ്ഞു
നീഹാര ബിന്ദുക്കൾ പൊഴിയുന്നുവോ
നിലാവിന്റെ വെൺ ശോഭ ചിതറുന്നുവോ
പാപം നീക്കാൻ മാനവനായ് ഭൂവിൽ പിറന്ന
നിത്യ പിതാവിന്നവതാരകനാം ഇമ്മാനുവേലെ
ഹൃത്തതിൽ പുൽക്കൂടോരുക്കി നാം എന്നെന്നും മനതാരിലിടമെകിടാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts