നന്മ തൻ വാനമേ
യാഗം
Nanma Than Vaaname (Yaagam)
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംആർ എസ് ഷൈനു
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍ശ്രീനിവാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 27 2017 11:28:31.

നന്മ തൻ വാനമേ
പാപ മോചന മാർഗ്ഗമേ
സത്യവും നീ ജീവനും നീ
മർത്ത്യനായി മണ്ണിൽ വന്ന
ത്യാഗസാരമേ..

ചാട്ടവാറിൻ താഡനത്താൽ
മെയ് പുളഞ്ഞ നേരത്തും
നീതിമാനാം നിന്നിൽ കുറ്റം
ചാർത്തിയോർക്കായ് പ്രാർഥിച്ചു
കല്ലേറിനാലേ മുള്ളാണിയാലേ
രാജാധിരാജൻ നീ താന്തനായി
അവരുടെ പിഴകൾക്ക് മാപ്പേകിയോനെ..

നീയെന്ന സഹനത നീയെന്ന സരളത
അറിയാതെ പോയി മാനവൻ
കാരുണ്യക്കടലല സ്നേഹത്തിൻ കതിർമഴ
കാണാതെ പോയ്‌ മഹാപാതകർ
കുരിശിൽ പിടഞ്ഞു ക്ഷമ കൈവിടാതെ
ഉന്നതനാം പാരിൻ പാലകൻ
നീ കയ്പു നീർ മോന്തി
ഉലകിൻ പാപങ്ങൾ കഴുകി നിൻ ചോരയാൽ
ശാന്തമായ് ശാശ്വതൻ നീയേ ദിവ്യബലി പുഷ്പമായ് 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts