ചിന്തയേഹം തവപാദം
യാഗം
Chinthayeham Thavapaadam (Yaagam)
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംആർ എസ് ഷൈനു
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 07 2017 08:11:40.

ചിന്തയേഹം തവപാദം
ലോകനാഥ സന്തതം
മഹനീയമാകുമാ ത്യാഗം
കുരിശേറുമാ ദിവ്യ രൂപം
ഞാൻ വാഴ്ത്തുമെന്നുമാ .....
ചരിതം ......

സത്യം ധർമ്മ മതിൽ നീങ്ങും മാനവനു
സ്വർഗം നൽകുവതു നീ മാത്രം
സ്നേഹം തേടിയവർ പാപം ചൂടിയവർ
തേടീ നിൻ തണലിലാശ്വാസം
ദൈവപുത്രനവനേക ജാതനതി
പൂജ്യനാര്ദ്ര ഹൃദയൻ
ആശ്രിതർക്ക് വഴികാട്ടിയാകു
മജപാല ദേവനമലൻ
കരുണാമയനെ ശരണാലയനെ
നിന്നെ വാഴ്ത്തി നിന്നിടാം

നിത്യം നയിക്കും ജഗത്തിന്റെ നിയന്താവു നീ
ലോക പ്രഭയ്ക്കായ്‌ ഉദിയ്ക്കുന്ന മണി സൂര്യൻ നീ
നീ ചന്ദ്രബിംബം നീ തന്നെ താരം
നീ തന്നെയാകുന്നു കാലം
ജ്ഞാനികൾ തേടും പൊരുൾ ഉറവേ
ചൊരിയൂ അറിവിന്റെ ധാര
തിരുകരങ്ങൾ കൊണ്ടു മനം തഴുകൂ
മനം തഴുകൂ ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts