ഇന്നെന്റെ പൂവിന്റെ
ഹൃദയവേണു
Innente Poovinte (Hridayavenu)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജോജോ കെൻ
ഗാനരചനബിജോയ് കണ്ണുർ
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 17 2016 13:25:28.
ഇന്നെന്റെ പൂവിന്റെ മൊട്ടെടുത്തോളേ
പ്രണയമേഘത്തിന്റെ താളെടുത്തോളേ
സൂര്യന്റെ മാറിന്റെ ചൂടെടുത്തോളേ
നിലാവിന്റെ ലാവണ്യം കവർന്നെടുത്തോളേ (ഇന്നെന്റെ... )


മഴയില്ലേ പുഴയില്ലേ വയലില്ലേ കതിരില്ലേ (2)
ചെറുകിളി പാടുന്ന മധുരസംഗീതത്തിൻ
ഇണകളായി ചേരുവാൻ നീ വരില്ലേ (2)

മിഴികളിൽ സ്വപ്‌നങ്ങൾ നെയ്‌തെടുത്തോളേ
മൊഴികളിൽ മധുരത്തിൻ തേൻ പകർന്നോളേ
ഹൃദയത്തിൽ പ്രേമത്തിൻ വിത്തെറിഞ്ഞോളേ
അധരത്തിൽ ആശ തൻ മുത്തെറിഞ്ഞോളേ (മിഴികളിൽ...)
മഴയില്ലേ പുഴയില്ലേ വയലില്ലേ കതിരില്ലേ (2)
ചെറുകിളി പാടുന്ന മധുരസംഗീതത്തിൻ
ഇണകളായി ചേരുവാൻ നീ വരില്ലേ (2)


മഴവില്ലു വിരിയുന്ന കഥ പറഞ്ഞോളേ
മനസ്സിൽ മണിത്താലി കൊണ്ടുവന്നോളേ
ചന്ദനക്കാറ്റുമായി ചാരെ വന്നോളേ
സ്പന്ദനം കേൾക്കുവാൻ കൂടെവന്നോളേ (മഴവില്ലു....)
മഴയില്ലേ പുഴയില്ലേ വയലില്ലേ കതിരില്ലേ (2)
ചെറുകിളി പാടുന്ന മധുരസംഗീതത്തിൻ
ഇണകളായി ചേരുവാൻ നീ വരില്ലേ (2)

മഞ്ഞിൽ കുളിരുമായി നാണമാർന്നോളേ
മന്ത്രച്ചുവടുമായി പുഞ്ചിരിച്ചോളേ
പാദസരത്തിന്റെ താളമാർന്നോളേ
പാതിരാക്കാറ്റിന്റെ മന്ത്രമായോളേ (മഞ്ഞിൽ..)
മഴയില്ലേ പുഴയില്ലേ വയലില്ലേ കതിരില്ലേ (2)
ചെറുകിളി പാടുന്ന മധുരസംഗീതത്തിൻ
ഇണകളായി ചേരുവാൻ നീ വരില്ലേ (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts