പൊന്നാതിരയല്ലേ
പൊന്നാവണി പാട്ടുകൾ
Ponnathirayalle (Ponnaavani Paattukal)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഎസ് ആർ സൂരജ്
ഗാനരചനശ്യാം ഏനാത്ത്
ഗായകര്‍നയന വിനോദ്
രാഗംജോഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: September 28 2016 04:52:59.
പൊന്നാതിരയല്ലേ കണ്ണുണര്.
പുലരാറായ് പോകേണ്ടേ
പുതുമലരിതൾ നുള്ളേണ്ടേ
ഇന്നോണമായ് പൊന്നോണമായ്...
എൻ കണ്ണേ ഒന്നുണര്...
വിണ്ണുണർന്നൂ മണ്ണുണർന്നൂ
പൂമാനം പുഞ്ചിരിപ്പൂ വെറിഞ്ഞൂ...
ഓണം പൊന്നോണം പൊന്നാവണി തന്നോണം..
പൊന്നിൻ തിരുവാതിരയാ ടേണം...

മുത്തശ്ശിപ്ലാവിലെ ഊഞ്ഞാലിലാടാം..
മുത്താരം കാവിലെ വേലയും കൂടാം...
കേരം കുട ചൂടിയ വഴിയേ
കുരവയിടാം കുമ്മിയടിക്കാം
താമര താരിതൾ പൂമിഴി തുറക്കൂ...

കിന്നാരം ചൊല്ലി കളിയാടും
വണ്ടേ..
കണ്ണെറിയാതെൻ കണ്മണിയാളെ..
ഒന്നാനാം കുന്നും കേറി പൂ നുള്ളിപ്പോരും കാറ്റേ..
ഒന്നുതാ പൂമണം എൻ
പൊന്നിനെ ഉണർത്തൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts