അകതാരിൽ ശ്രീരാമ
ആകാശവാണി ലളിതഗാനങ്ങള്‍
Akathaaril Sreeraama (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജോസ്
ഗാനരചനശ്രീകല ചെങ്ങോലിൽ
ഗായകര്‍കലവൂർ വിശ്വനാഥൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 03 2020 11:16:22.
 
അകതാരിൽ ശ്രീരാമ പദകമലം വിടർന്നു
അഴലെല്ലാം മായ്ക്കുന്ന പ്രഭ വഴിഞ്ഞു
കരി പൂണ്ട കർക്കിട കദനങ്ങളെല്ലാം നിൻ
മഹിമയിൽ ഒന്നൊന്നായ് അലിഞ്ഞു തീർന്നു..
അലിഞ്ഞു തീർന്നു..
(അകതാരിൽ...)

സത്യധർമ്മങ്ങളെ ജീവിതയാനമാക്കി
മുക്തിക്കു മാർഗ്ഗങ്ങൾ നീയരുളി (2)
ആരണ്യകാണ്ഡങ്ങൾ അഭിരാമമാകുവാൻ
അവിടുത്തെ അപദാന കഥകൾ പാടാം
കഥകൾ പാടാം..
(അകതാരിൽ...)

അസുരാന്ധതയെല്ലാം ഭാസുരമാക്കുവാൻ
രാക്ഷസാന്തക നിൻ കൃപ ചൊരിയൂ (2)
തീക്ഷ്ണമീ ജന്മ ദുഷ്കൃത്യമകലുവാൻ
ഓർത്തുരുക്കഴിക്കുന്നു രാമമന്ത്രം ...രാമമന്ത്രം
(അകതാരിൽ...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts