പൂമുല്ലക്കാട്ടില്‍
സ്വരങ്ങൾ സ്വപ്നങ്ങൾ
Poomullakkaattil (Swarangal Swapnangal)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംസുരേഷ്‌ മണിമല
ഗാനരചനസുരേഷ്‌ മണിമല
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 09 2022 10:04:52.
പൂമുല്ലക്കാട്ടിൽ....ലാ...ങും.. ലല...ലാലാ...
പൂവമ്പ് തേടി വന്നവനാരോ...

പൂമുല്ലക്കാട്ടിൽ പൊൻ മലമേട്ടിൽ
പൂവമ്പ് തേടി വന്നവനാരോ....
കാണാത്ത ചില്ലയിലെങ്ങോ പൂങ്കുയിൽ പാടും നേരം
കാതോർത്തു നിന്നവനാരോ..
(പൂമുല്ലക്കാട്ടിൽ ...)

മേലേ..മേലേ...
വിൺ മാനം തുടുത്തു
താഴേ..താഴേ..
പൊൻ പൂക്കൾ ചിരിച്ചു
മേലേ..മേലേ...വിൺ മാനം തുടുത്തു
താഴേ..താഴേ..പൊൻ പൂക്കൾ ചിരിച്ചു
വനപുഷ്പ ശയ്യയൊരുങ്ങി
വസന്തം കാത്തു നിൽപ്പൂ
വരവേൽപ്പൊരുങ്ങി നിൽപ്പൂ
വനപുഷ്പ ശയ്യയൊരുങ്ങി
വസന്തം കാത്തു നിൽപ്പൂ
വരവേൽപ്പൊരുങ്ങി നിൽപ്പൂ
(പൂമുല്ലക്കാട്ടിൽ ...)

നീളേ..നീളേ..
പൂങ്കാറ്റിൻ കുളിരും
ദൂരേ..ദൂരേ..
പൊൽതേരിൻ ഒലിയും
നീളേ..നീളേ..പൂങ്കാറ്റിൻ കുളിരും
ദൂരേ..ദൂരേ..പൊൽതേരിൻ ഒലിയും
മനസ്സിന്റെ പൊന്നോരത്തിൽ
കിനാവിന്റെ നാളവുമായി
നിനക്കായി ഞാൻ കാത്തിരുന്നു
മനസ്സിന്റെ പൊന്നോരത്തിൽ
കിനാവിന്റെ നാളവുമായി
നിനക്കായി ഞാൻ കാത്തിരുന്നു
(പൂമുല്ലക്കാട്ടിൽ ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts