പരമപാവനവദനെ വരദെ
ഭജനാഞ്ജലി
Paramapaavanavadane varade (Bhajananjali)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംപരമ്പരാഗതം
ഗാനരചനശ്രീ രാമകൃഷ്ണ മഠം ഭജനാവലി
ഗായകര്‍ഉണ്ണി മേനോന്‍ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 16 2021 11:14:46.
 
പരമപാവനവദനവരദേ ശാരദാംബികേ വന്ദനം.. (2)
ചിത്തശുദ്ധി തൻ ചാരുചിത്രമാം അംബികേ ജഗദംബികേ.. (2)
സത്യസുന്ദരചരിതേ മഹിതേ ശാരദാംബികേ വന്ദനം.. (2) (പരമപാവന)

ശാന്തി തൻ മൃദുകാന്തി ചിന്തിടും അംബികേ ജഗദംബികേ.. (2)
ഏകമാതാ സകലജഗതാം ശാരദാംബികേ വന്ദനം. (2)
മാധുരീനിധേ ഗാനവാരിധേ അംബികേ ജഗദംബികേ.. (2) (പരമപാവന)

നിർമ്മലാത്മികേ ദീനവത്സലേ ശാരദാംബികേ വന്ദനം.. (2)
ലോകസേവനനിരതയായിടും അംബികേ ജഗദംബികേ.. (2)
സ്നേഹസാരമേ ഭൗമ്യതാരമേ ശാരദാംബികേ വന്ദനം.. (2) (പരമപാവന)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts