യേശുവേ രക്ഷകാ
ക്രിസ്തീയ ഭക്തി ഗാനങ്ങൾ
Yeshuve Rakshaka (Christian Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ വി ജോബ് ,ജോര്‍ജ്ജ്
ഗാനരചനഫാ റെവ കോർണീലിയാസ് ഇലഞ്ഞിക്കൽ ,റെവ ഫാ മൈക്കിൾ പനക്കൽ ,ആൻഡ്രൂസ് കൊല്ലനൂർ ,എ കെ പുതുശ്ശേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 17 2021 19:12:56.



യേശുവേ രക്ഷകാ ജീവനാഥാ
വേഗം വരേണമെന്‍ സ്നേഹനാഥാ
കല്ലോല മാലകള്‍ പൊങ്ങിടുന്നു
ആകുല ചിന്തകള്‍ ചിന്നിടുന്നു
യേശുവേ രക്ഷകാ ജീവനാഥാ …നാഥാ …
(യേശുവേ )
യേശുവേ രക്ഷകാ ജീവനാഥാ …നാഥാ …


താഴോട്ടു താഴുന്നു ഞാന്‍ ആഴിയില്‍
ആശകള്‍ ആകെ തകര്‍ന്നിടുന്നു (താഴോട്ടു )
ആഴി തന്‍ മീതെ നടന്ന നാഥാ
കെൽപ്പെഴും നിന്‍ കരം നീട്ടിടെണേ (ആഴി )
കെൽപ്പെഴും നിന്‍ കരം നീട്ടിടെണേ
യേശുവേ രക്ഷകാ ജീവനാഥാ …നാഥാ …
(യേശുവേ )
യേശുവേ രക്ഷകാ ജീവനാഥാ …നാഥാ …

കേഫയെ താഴാതെ കാത്തവനേ
മുങ്ങുമീ എന്നെ നീ താങ്ങിടെണേ (കേഫയെ )
അന്ത്യമെന്‍ ലക്ഷ്യത്തിലെത്തിക്കണേ
നീയല്ലോ എന്‍ ശാന്തി നിത്യശാന്തി (അന്ത്യമെന്‍ )
നീയല്ലോ എന്‍ ശാന്തി നിത്യശാന്തി
യേശുവേ രക്ഷകാ ജീവനാഥാ …നാഥാ …
(യേശുവേ )
യേശുവേ രക്ഷകാ ജീവനാഥാ …നാഥാ …




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts