അഞ്ജന നന്ദന
ശ്രീരാമ ഗാനാമൃതം
Anjana Nandhana (Sree Rama Gaanamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനസജീവൻ നരിവയൽ
ഗായകര്‍കൃഷ്ണചന്ദ്രന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 11 2023 15:05:10.
അഞ്ജന നന്ദനാ ആഞ്ജനേയാ..
അഞ്ജലീ കൂപ്പുന്നു ശ്രീരാമ ദാസാ...
അടിയന്‍റെ ആത്മാവില്‍ കദളീ വനത്തില്‍
മരുവുക നീ നിത്യനിരഞ്ജനാ...

രാഘവ മന്ത്രം രാവും പകലും സ്തുതിച്ചു പാടി...
സീതാപതിയെ അകകാമ്പില്‍ പ്രതിഷ്ഠ ചെയ്തൂ...
ശ്രീഹനുമാനേ നമോ നമ: ആശ്രിതവത്സാ നമോ നമ:
ആശ്രിത വത്സാ നമോ നമ: ആശ്രിതവത്സാ നമോ നമ:

ബുദ്ധിയും ശക്തിയും ഒന്നു ചേര്‍ന്നാലത്‌...
നിന്‍ രൂപമല്ലയോ ആഞ്ജനേയാ
ഉരുകുമെന്‍ മാനസം നിന്‍ അമ്പലം
ഒഴുകുമീ അക്ഷരം പുഷ്പാഞ്ജലീ...

രാഘവ മന്ത്രം രാവും പകലും സ്തുതിച്ചു പാടി...
സീതാപതിയേ അകകാമ്പില്‍ പ്രതിഷ്ഠ ചെയ്തൂ...
ശ്രീഹനുമാനേ നമോ നമ: ആശ്രിതവത്സാ നമോ നമ:
ആശ്രിതവത്സാ നമോ നമ: ആശ്രിതവത്സാ നമോ നമ:

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts