വൈകുണ്ഠനാഥന്റെ
സ്വാമിപാദം
Vaikunda Nadhante (Swamipaadam)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍അമ്പിളിക്കുട്ടൻ
രാഗംഹംസാനന്ദി
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2024 14:33:19.
വൈകുണ്ഠനാഥന്റെ വശ്യതയും
കൈലാസവാസന്റെ കാമ്യതയും
ത്രൈലോക്യസുന്ദരാ നിൻ അവതാരത്തിൻ
ഓംകാരബീജമായി താരകബ്രഹ്മസ്വരൂപമായി

പമ്പയിലോളങ്ങൾ താരാട്ടുപാടി
പൂങ്കാവനം മണിപ്പൂന്തൊട്ടിലാട്ടി
മാമണികണ്ഠന്റെ ബാല്യകൗമാരങ്ങൾ
പന്തളം കൊട്ടാരം പങ്കിട്ടുകൂട്ടി
വാവരും കടുത്തയും കറുപ്പനും അയ്യപ്പന്റെ
വലംകൈയ്യുകളായി പന്തളം ചിരധന്യത നേടി

വൻപുലിപ്പാലിനു കാന്താരം തേടി
തണഭൂത കിങ്കരന്മാരോടു കൂടി
ഉത്രനക്ഷത്രത്തിൽ ഭൂമിപ്രപഞ്ചത്തിൻ
കാഹളനാദങ്ങൾ സ്വാമിയെ തേടി
മാമലമേലൊരു കോവിലിൽ അയ്യപ്പന്റെ
മകരോത്സവമാടി സംക്രമ നിറദീപികയാടി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts