യേശുവിൻ ആലയത്തിൽ
സ്നേഹാഞ്ജലി
Yeshuvin Aalayathil (Snehanjali)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസ്റ്റീവ് മാത്തൻ
ഗാനരചനഫാദർ ജോൺ പിച്ചാപ്പിള്ളി
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 04 2015 16:35:28.

യേശുവിൻ ആലയത്തിൽ ആരു വസിച്ചീടും
അവിടുത്തെ പാവന സവിധേ ആരു പ്രവേശിക്കും..

സംശുദ്ധ മനസ്സുള്ള സാത്ത്വികനോ
കളങ്കിത മനമുള്ള താമസനോ
നീതിയിൽ ജീവിക്കും നിർമ്മലഹൃദയനോ
നീതിരഹിതനോ...വഞ്ചകനോ...

യേശുവിൻ ആലയത്തിൽ ആരു വസിച്ചീടും
അവിടുത്തെ പാവന സവിധേ ആരു പ്രവേശിക്കും..

സഹജനെ സ്നേഹിക്കും ആസ്തികനോ
ഈശനെ ദ്വേഷിക്കും നാസ്തികനോ
സന്മാർഗ്ഗ പാതയിൽ നടക്കുന്നവനോ
ദുർമാർഗ്ഗ രീതികൾ സ്വീകരിച്ചവനോ....

യേശുവിൻ ആലയത്തിൽ ആരു വസിച്ചീടും
അവിടുത്തെ പാവന സവിധേ ആരു പ്രവേശിക്കും..

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts