അനുദിനം ആർഭാട
സ്നേഹാഞ്ജലി
Anudianam Aarbhaada (Snehanjali)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസ്റ്റീവ് മാത്തൻ
ഗാനരചനഫാദർ ജോൺ പിച്ചാപ്പിള്ളി
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 03 2015 15:51:44.

അനുദിനമാർഭാട ജീവിതം
മതിമറന്നാസ്വദിച്ചൊരു ധനികൻ
തൻവാതിൽപ്പടിയിൽ കിടന്നൊരു ലാസറെ
അവഗണിച്ചാമോദം മദിച്ചു വാണു..
നൽ‌താതനീശനോ ഖിന്നനായി..

മനുഷ്യനെഴുതും തൻ ജീവിതനാൾവഴി
ചിന്തകൾ, വാക്കുകൾ, കർമ്മങ്ങളാൽ
അഹങ്കരിക്കുന്നവരെ അകലെവച്ചറിയും
എളിയവരെ താതനനുഗ്രഹിക്കും
സൽഗുരുനാഥനവൻ,എൻ മാനസം കാണുന്നവൻ-എന്നെ
നല്ലയൽക്കാരനും നൽസമരീയനുമാകാൻ വിളിച്ചിടുന്നു...

വീണടിഞ്ഞീടുമീ മോഹസൗധങ്ങൾ
കുമിളപോൽ,പൂവുപോൽ,പുൽക്കൊടിപോൽ
സൽക്കർമ്മഫലങ്ങളേ കൂടെ വരൂ
എളിയവനേ നിത്യജീവനുള്ളു
നീതിസ്വരൂപനവൻ ദീനദയാലുപരൻ
ലാസറെ കാണുവാൻ...നീതിയെ സ്നേഹിക്കാൻ എന്നോടരുൾചെയ്യുന്നു...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts