മൻജ്ജുശ്രീ
ഭദ്രാഞ്ജലി
Manjusree (Bhadraanjali)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംവിജയൻ വി അമ്പലപ്പുഴ
ഗാനരചനകിടങ്ങറ ശ്രീവത്സൻ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2023 15:12:18.
മഞ്ജുശ്രീ മകരന്ദ പത്മവസിതേ
ചിന്താമണി ദേവി നിന്‍ മഞ്ജീരധ്വനി കേള്‍ക്കുവാന്‍
ചിരപധ്യാനാഗ്നിയില്‍ നില്‍ക്കു ഞാന്‍
ചിന്താ ബന്ധുരമാത്മ ഗീതയരുളീടാവു ശുഭേ
ശ്രീ ശുകേ ചിത്താനന്ദമയം
ചിറയ്ക്കലമരും ഭദ്രേ...
ഭവദ്വേഷിണീ... ഭദ്രേ ഭവദ്വേഷിണീ...

ഉദയ ശ്രീരാഗ മാല്യം ചാര്‍ത്തി
ഉണരുന്നൂ ഭുവനേശ്വരീ...
ചിരന്തന ദര്‍ശന പുണ്യം പകരും
ചിറയ്ക്കല്‍ വാഴും ഭുവനേശ്വരീ...

ജനിച്ചും മരിച്ചും പുനര്‍ജ്ജനിച്ചും ഞങ്ങള്‍
അനവധി ജന്മമായി അലയുന്നൂ
ജീവിതസാഗര തീരത്തിലെന്നു നിന്‍
ശ്രീപദ മുദ്രകള്‍ കാണും
നിന്‍ ശ്രീപദ മുദ്രകള്‍ കാണും...

പാടിയും പാണികള്‍ കൂപ്പിയും-
കണ്ണുനീരാടിയും തേടി നടന്നു നിന്നേ...
ഈ മണ്‍തരിയേയും നീയെന്നറിഞ്ഞിട്ടു
ജീവനില്‍ ചേര്‍ക്കുന്നു ഞാന്‍
സ്വയം നീയായി മാറുന്നു ഞാൻ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts