ദ്വാരക തേടി
കണ്ണന്റെ മുന്നിൽ
Dwaaraka Thedi (Kannante Munnil)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംലാലു സുകുമാരൻ
ഗാനരചനഉഷാന്ത് താവത്ത്
ഗായകര്‍ദിലീപ് ദാമോദരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 14 2015 11:07:13.
 

ദ്വാരക തേടിത്തേടി വരുന്നു
നിൻ സതീർത്ഥ്യൻ ഈ ഞാനും...(2)
അവിൽപ്പൊതിയില്ല തരാൻ നിനക്കായ്
കരുതിയതശ്രുകണങ്ങളല്ലോ....
എൻ സങ്കടക്കാർമേഘമാരിയല്ലൊ....
ദ്വാരക തേടിത്തേടി വരുന്നു
നിൻ സതീർത്ഥ്യൻ ഈ ഞാനും....

നീലക്കടലോളം കാളിന്ദി നിറയുമാ..
നീലക്കടലോളം കാളിന്ദി നിറയുമാ....
കോലക്കുഴൽപ്പാട്ടിൻ ഈരടിയിൽ
താളമറിയാതെ രൂപമറിയാതെ...(2)
തേടിവരുന്നൂ ഞാൻ...
കാണാൻ ഓടിവരുന്നൂ ചാരെ...

പറയുവാൻ ഏറെയായ്‌ പരിഭവമോതുവാൻ
പറയുവാൻ ഏറെയായ്‌ പരിഭവമോതുവാൻ...
അറിയില്ല കണ്ണാ എനിക്കു സത്യം
എല്ലാം മറക്കാനും എന്നും ഭജിക്കാനും...(2)
സന്നിധി തേടുന്നു ഞാൻ...കണ്ണാ
കണ്ണീരുമായാതെ ഇന്നും...
(ദ്വാരക....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts