ഹരിഹര നന്ദന
അയ്യപ്പ ഗാനങ്ങൾ വോ XXXIV (എല്ലാം നീയെ സ്വാമി)
Harihara Nandana (Ayyappa Gaanangal Vol XXXIV (Ellaam Neeye Swami))
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരാജേഷ് രാജ്
ഗാനരചനപി വി ജയകുമാർ
ഗായകര്‍കെ ജെ യേശുദാസ്
രാഗംശ്രോതസ്വിനി
ഗാനത്തിന്റെ വരികള്‍
Last Modified: August 31 2021 15:18:56.
ഹരിഹരനന്ദന വരഹരിചന്ദനം തിരുവുടൽ അഴകൊടു
തിരുവടി അണിയുക അയ്യാ... മാമലവാസാ...
ഗിരിനിര തഴുകുമൊരഴുതയിൽ ഉണരുമൊരഴകലയായ്
മമ ജപമനമലിയുക നാഥാ... കലിയുഗ ദേവാ...
തിരുപാദം തേടിവരുന്നേനേ ഞാൻ
വരമോക്ഷം നൽകി കാത്തരുളീടൂ
അടിയനൊരഭയമായ്
ഹരിഹരനന്ദന വരഹരിചന്ദനം തിരുവുടൽ അഴകൊടു
തിരുവടി അണിയുക അയ്യാ... അയ്യപ്പാ...

ദേവതാരങ്ങൾ ദീപമുഴിയുന്നു നിന്റെ തിരുസന്നിധി
വേദമന്ത്രങ്ങൾ നാമമാകുന്നു നിന്റെ വരസന്നിധി (ദേവതാരങ്ങൾ)
മനസ്സിലിനിയും ഉണരുക നീ തമസ്സതകതാൻ അണയുക നീ
നീലിമലയിൽ പൊൻമുകിലായ് പൂനിലാവിൻ പൊൻകതിരായ്
മനമതിലുണരുക വരമതു ചൊരിയുക ഹരിഹര വരമായി നീ
ഹരിഹരനന്ദന വരഹരിചന്ദനം തിരുവുടൽ അഴകൊടു
തിരുവടി അണിയുക അയ്യാ... അയ്യപ്പാ...

മകരസന്ധ്യകൾ തൊഴുതുനിൽക്കുന്നു നിന്റെ പൊൻതൃപ്പടി
ദേവരാഗങ്ങൾ പൂജ ചെയ്യുന്നു നിന്റെ പൊൻതിരുവടി (മകരസന്ധ്യകൾ)
തപസ്സിൽ നിന്നും ഉണരുക നീ ഹവിസ്സതരുളാൻ അണയുക നീ
മേലെമലയിൽ പൊന്നഴകായ് ചേലതണിയും പൊൻകണിയായ്
സ്വരമിതിലുണരുക തിരുവരമരുളുക ഹരിഹരലയമായ് നീ (ഹരിഹരനന്ദന)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts