ആകാശഗംഗയിൽ നീരാടി
എച്ച് എം വി ഗാനങ്ങൾ
Aakaasagangayil Neeradi (HMV Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംജയ വിജയ
ഗാനരചനവാണക്കുറ്റി രാമന്‍ പിള്ള
ഗായകര്‍എം.ബാ‍ലമുരളീകൃഷ്ണ ,അഭയാംബിക
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 23 2021 17:23:50.
ആകാശഗംഗയിൽ നീരാടി
ആവണിപ്പൂ ചൂടി
ആകാശഗംഗയിൽ നീരാടി
ആവണിപ്പൂ ചൂടി
ആകാശഗംഗയിൽ നീരാടി

അമ്പിളിത്തേരിൽ വരുമോ മാരാ
ആനന്ദ സുകുമാരാ
അമ്പിളിത്തേരിൽ വരുമോ മാരാ
ആനന്ദ സുകുമാരാ

കരിമ്പു വില്ല് വേണ്ടാ
പൂവമ്പുകളൊന്നും വേണ്ടാ
കരിമ്പു വില്ല് വേണ്ടാ
പൂവമ്പുകളൊന്നും വേണ്ടാ
കടമിഴിയമ്പും ചില്ലിവില്ലും
കടം തരാം ഞാൻ മാരാ

ആകാശഗംഗയിൽ നീരാടി
ആവണിപ്പൂ ചൂടി
ആകാശഗംഗയിൽ നീരാടി

വരുന്ന വഴിയിൽ പൂവിരിച്ച്
വരവേൽക്കാനായി പുഞ്ചിരിച്ച്
വരുന്ന വഴിയിൽ പൂവിരിച്ച്
വരവേൽക്കാനായി പുഞ്ചിരിച്ച്
വാടാമലർമാലയുമായി
വാടാമലർമാലയുമായി
വരും വസന്തറാണീ റാണീ

ആകാശഗംഗയിൽ നീരാടി
ആവണിപ്പൂ ചൂടി
ആകാശഗംഗയിൽ നീരാടി
ആ ആ ആ ആ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts