ഹിമഗിരി നാഥന്റെ
വരദായിനീ
Himagiri Naadhante (Varadaayini)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംടി എസ് ജയ്‌രാജ്
ഗാനരചനഅനിൽ സ്വരാജ്
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഗംഭീര നാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2014 16:03:31.

ഹിമഗിരിനാഥന്റെ പ്രിയസൂനുവാം
കരവാളൂരമരുന്ന ഗണനാഥനേ..(2)
കലിയുഗ തിരയിൽപ്പെട്ടുഴലുന്നോരടിയനേ
കരമേകിയവിടുന്നങ്ങുയർത്തിടണേ...
മനംതന്നിൽ ഉണർവ്വേകി കനിഞ്ഞിടണേ...(1) (2)
(ഹിമഗിരി...)

ഞാനാം ശംഖിൽ നിറഞ്ഞൊരീ സങ്കട-
തീർത്ഥത്തെയെല്ലാം ഒഴുക്കിടണേ...(2)
ജീവനമെന്നിലിന്നാമോദമാക്കി നീ
മോദകമായ് കൈയിലേറ്റിടണേ...(2)
നീസ നിസസ പാനി പനിനി മാപ മപപ സഗമപ
ഗമപ മപനി പനിസ നിസഗ സനിപനി സഗസാ..(1)
(ഹിമഗിരി...)

ഭൂതലംതന്നിൽ പടർന്നൊരീ കാളിമ-
തീർത്തതിലെല്ലാം മനമേകണേ...(2)
മാനവജീവിതം പൂർണ്ണതയേറിടാൻ
മോക്ഷമിതേകി നീ കനിഞ്ഞിടണേ...(2)
(ഹിമഗിരി...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts