മന്നാ പൊഴിയുന്നുണ്ട്
ആത്മദീപ്തി
Manna Pozhiyunnundu (Aathmadeepthi)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംശ്യാം
ഗാനരചനഫാ ജോണ്‍ പിച്ചപ്പിള്ളി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2014 03:50:07.

മന്നാ പൊഴിയുന്നെണ്ടെല്ലാ ദിവസവും
മന്നിലെ മക്കളെ പോറ്റുന്നുണ്ട് ഈശ്വര൯(2)
നിനക്ക൪ഹമായുള്ള അരിമണിയില്‍
നിന്റെ പേരെഴുതിയിട്ടുണ്ട് ദൈവം (മന്നാ ...)

അത്ഭുതങ്ങള്‍ നടക്കുന്നുണ്ടനുദിനം
അടയാളങ്ങള്‍ നല്‍കുന്നുണ്ടഖിലേശ൯ (2)
അന്ധനു കാഴ്ച ലഭിക്കുന്നുണ്ടിന്നും
ബധിരനു കേള്‍വിയും ലഭിക്കുന്നുണ്ട് (മന്നാ ...)

അവസരങ്ങള്‍ തരുന്നുണ്ട് പാലക൯
അനുഭവങ്ങളേകി വള൪ത്തീടുന്നുണ്ട് (2)
ബന്ധിത൪ മോചിതരാകുന്നുണ്ടിന്നും
ബന്ധങ്ങള്‍ പിന്നെയും ഇണങ്ങുന്നുണ്ട് (മന്നാ ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts