ആരാരും തുണയില്ലെന്നായാൽ
രാമാമൃതം
Aaraarum Thunaiyillennayal (Ramamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 19 2021 14:10:39.
ആരാരും തുണയില്ലെന്നായാല്‍
അവര്‍ക്കു തുണയെന്‍ പെരുമാള്
ശരണാഗതരില്‍ കൃപ ചൊരിയും
ശ്രീ തിരുവങ്ങാട്ടെ പെരുമാള്

എവിടെയും അഭയം ഇല്ലെന്നായാല്‍
അവര്‍ക്കൊരഭയം പെരുമാള്
ഭവഭയ മോചനനനാമയന്‍
ശ്രീ തിരുവങ്ങാട്ടെ പെരുമാള്
ദുഃഖത്തിന്‍റെ ഇരുട്ടില്‍ അഗ്നിയില്‍
നല്‍കുളിരമ്പിളി പെരുമാള്
കാരുണ്യത്തിന്‍ പാലരുവി
ശ്രീ തിരുവങ്ങാട്ടെ പെരുമാള്

ഭക്ത ജനത്തിന്‍ മനമൊരു-
കദളീ വനമാക്കുന്നു പെരുമാള്
മാരുതി അനിശം പൂജിക്കും
ശ്രീ തിരുവങ്ങാട്ടെ പെരുമാള്
അവിരാമം തിരുനാമം ചൊല്ലുകില്‍
അവിടെ വരുന്നു പെരുമാള്
ആപത്തേതുമകറ്റുന്നു
ശ്രീ തിരുവങ്ങാട്ടെ പെരുമാള്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts