വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | ടോമിന് ജെ തച്ചങ്കരി |
ഗാനരചന | ചിറ്റൂർ ഗോപി |
ഗായകര്‍ | മിന്മിനി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 16 2013 03:14:52.
ആ...ആ...ആ..ആ......ആ. മലയാള കായല്‍തീരം കളകാഞ്ചി പാട്ടും പാടി തിരതല്ലി താളം കൊട്ടി തന്തന്താരോ.. കളിവഞ്ചിപ്പാട്ടില്..കുറുമാലി കാറ്റില്‍.. ഈറക്കുഴലീണം മൂളും കായല്‍തീരം... മലയാള കായല്‍തീരം കളകാഞ്ചി പാട്ടും പാടി തിരതല്ലി താളം കൊട്ടി തന്തന്താരോ.. കളിവഞ്ചിപ്പാട്ടില്..കുറുമാലി കാറ്റില്‍.. ഈറക്കുഴലീണം മൂളും കായല്‍തീരം... തകതാരോ തന്തിന്നരോ..തന്തിന്നാരോ...തക തകതാരോ തന്തിന്നോ ...തന്തിന്നാരോ.. ചെറു കാറ്റില്‍ ചുരുള്‍മുടി ചിക്കും വയലോര തെങ്ങോല താനാരോ തന്തീരോ തന്തീനരോ തന്തീരോ... ചെറു താളും നാമ്പും നുള്ളും വയലേല പെണ്ണാള് താനാരോ തന്തീരോ തന്തീനരോ തന്തീരോ... തിറയാട്ട കാവില്‍ പാടും മണിമാല പുള്ളോത്തി താനാരോ തന്തീരോ തന്തീനരോ തന്തീരോ... മയിലാടും കുന്നില്‍ വാഴും ചെറുവാലന്‍ വണ്ണാത്തി താനാരോ തന്തീരോ തന്തീനരോ തന്തീരോ... പള്ളിത്തേരിറങ്ങിപ്പോകുമന്തിത്തേവരെങ്ങോട്ട്? അന്തിക്കൂട്ട് കൂടി തുമ്പി തുള്ളിപ്പോയതെങ്ങോട്ട്? മലര്വാടിയിലോ തിരുവോണക്കളരിയിലോ? (മലയാള കായല്‍തീരം) മലനാട്ടില്‍ പൂങ്കുട നീര്‍ത്തും പനയോല ചാഞ്ചാട്ടം താനാരോ തന്തീരോ തന്തീനരോ തന്തീരോ... കിളി പാടും കാവിന്മേലെ കണിമഞ്ഞിന്‍ തുള്ളാട്ടം താനാരോ തന്തീരോ തന്തീനരോ തന്തീരോ... മഴമേഖതേരില് പായും തുടി കൊട്ടും തമ്പ്രാന്മാര് താനാരോ തന്തീരോ തന്തീനരോ തന്തീരോ... പൊലി പാടി പാടം കൊയ്യും മുറിവാലിതത്തമ്മ താനാരോ തന്തീരോ തന്തീനരോ തന്തീരോ... വെള്ളിചോല നീന്തികേറി കുഞ്ഞികൊരനെങ്ങോട്ട്? പുള്ളി ചേല ചുറ്റിപ്പാടി അല്ലിക്കോതയെങ്ങോട്ട്? തിരുവാതിര തന് കളിയാട്ട കോവിലിലോ? മലയാള കായല്‍തീരം കളകാഞ്ചി പാട്ടും പാടി തിരതല്ലി താളം കൊട്ടി തന്തന്താരോ.. കളിവഞ്ചിപ്പാട്ടില്..കുറുമാലി കാറ്റില്‍.. ഈറക്കുഴലീണം മൂളും കായല്‍തീരം... മലയാള കായല്‍തീരം കളകാഞ്ചി പാട്ടും പാടി തിരതല്ലി താളം കൊട്ടി തന്തന്താരോ.. കളിവഞ്ചിപ്പാട്ടില്..കുറുമാലി കാറ്റില്‍.. ഈറക്കുഴലീണം മൂളും കായല്‍തീരം... | |