ഉഷസ്സാം പൈങ്കിളി
സ്നേഹഗ്രാമം
Ushassaam Painkili (Snehagramam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആലപ്പി ഹരിലാല്‍
ഗാനരചനമധു ആലപ്പുഴ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2012 04:38:23.

ഉഷസ്സാം പൈങ്കിളി പാടുന്നു
ഉണരും പൂക്കളം പാടുന്നു
ഉണര്‍ത്തു പാട്ടു പാടുന്നു (2)
ഭൂമി പെറ്റ മക്കള്‍ നമ്മള്‍

ഇവിടെ വികാരങ്ങള്‍ ഊതിയാളിക്കുവാന്‍
അവിവേക ശക്തികളില്ല
എരിവേറ്റി നമ്മളെ വാളെടുപ്പിക്കുവാന്‍
ഇരുളിന്റെ സംഘങ്ങളില്ല
ഇവിടെ ജാതിമത ഭേദങ്ങളില്ല
ഈ ഹൃദയത്തില്‍ ഒരേ വികാരം
നിര്‍മ്മല സ്നേഹം
ഇവിടെ വേദം ചൊല്ലി വയറു നിറയ്ക്കും
കപട ഭക്താവലിയില്ല
ഇവിടെ വിയര്‍പ്പൂറ്റി വലിക്കുന്ന ഹുണ്ടിക -
ക്കടകളും കൂട്ടവുമില്ല
ഈ കൈകളില്‍ ഒരേ വിചാരം
കര്‍മ്മ വിചാരം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts