മുഖക്കുരു മൊട്ടൊന്നു്
മെന്റല്‍
Mukhakkuru Mottonnu (Mental)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപട്ടണക്കാട്പുരുഷോത്തമന്‍
ഗാനരചനമധു ആലപ്പുഴ
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2012 04:28:15.
 
മുഖക്കുരു മൊട്ടൊന്നു മുളച്ചു - നിന്റെ
മുഖലക്ഷണം പറഞ്ഞു
സ്വന്തമാക്കാന്‍ നിന്നെ സ്വന്തമാക്കാനിന്നു
സര്‍വ്വ ദൈവങ്ങളും മത്സരിക്കും

പൂവിലും പൂവുകള്‍ വിടര്‍ത്തും വസന്തമീ
പൂവലംഗങ്ങളിലൊളിച്ചു - നിന്റെ
മോതിരക്കൈനഖം പൂത്തു
മന്ത്രകോടിയുടുക്കാന്‍ ഭാഗ്യമായി

മുത്തിലും മുത്തുകള്‍ വിളയിക്കും സ്വപ്നങ്ങള്‍
മുഗ്ദ്ധ ലജ്ജാഭാവമാടി - നിന്റെ
മാറത്തു മറുകൊന്നു തുടുത്തു
മണിയറ പൂകാന്‍ നേരമായി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts