ഓടക്കുഴൽ വിളി
നന്ദഗോപാലം
Odakkuzhal Vili (Nandagopalam)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരമേഷ് നാരായണ്‍
ഗാനരചനവയലാര്‍ മാധവന്‍കുട്ടി
ഗായകര്‍അനുരാധ ശ്രീറാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 07 2015 11:20:57.

കൃഷ്ണാ....കൃഷ്ണാ...കൃഷ്ണാ...കൃഷ്ണാ...
ഓടക്കുഴൽവിളി കേട്ടാലും ഓടിവരാനാവില്ലല്ലോ
ഓടക്കുഴൽവിളി കേട്ടാലും ഓടിവരാനാവില്ലല്ലോ....
ഓരോ ഋതുഭേദങ്ങളിലും ഓർമ്മയിൽ കാർമുകിൽ നിറയുമ്പോൾ
ഓരോ ഋതുഭേദങ്ങളിലും ഓർമ്മയിൽ കാർമുകിൽ നിറയുമ്പോൾ...
കൃഷ്ണാ....കൃഷ്ണാ...കൃഷ്ണാ...ഗുരുവായൂരപ്പാ...
ഓടക്കുഴൽവിളി കേട്ടാലും ഓടിവരാനാവില്ലല്ലോ....

ഗീതികൾ എഴുതാൻ പൂന്താനമല്ല
ഗാഥകൾ പാടാൻ മീരയുമല്ല...(2)
ജീവിതയമുനയിൽ വിടരാൻ വെമ്പുമൊ-
രാമ്പൽ മൊട്ടല്ലോ ഞാൻ...
കൃഷ്ണാ....കൃഷ്ണാ...കൃഷ്ണാ...
കൃഷ്ണാ.....

കേളികൾ ആടാൻ ഗോപികയല്ല
മേളമോടണയാൻ രാധയുമല്ല....(2)
ഒരു കാട്ടുകടമ്പിൽ തപസ്സിരിക്കും
കാനനശലഭമല്ലേ ഞാൻ....
കൃഷ്ണാ....കൃഷ്ണാ...കൃഷ്ണാ...
കൃഷ്ണാ.....
ഓടക്കുഴൽവിളി കേട്ടാലും ഓടിവരാനാവില്ലല്ലോ
ഓടക്കുഴൽവിളി കേട്ടാലും ഓടിവരാനാവില്ലല്ലോ...
ഓരോ ഋതുഭേദങ്ങളിലും ഓർമ്മയിൽ കാർമുകിൽ നിറയുമ്പോൾ
കൃഷ്ണാ....കൃഷ്ണാ...കൃഷ്ണാ...ഗുരുവായൂരപ്പാ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts