ഗണപതി ഭഗവാനെ
അമ്മേ ഉണിക്കാളിയമ്മേ
Ganapathi Bhagavaane (Amme Unikkaaliyamme)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംമധു ആലപ്പുഴ
ഗാനരചനമധു ആലപ്പുഴ
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:48:07.
 
ഗണപതി ഭഗവാനേ ഇണമലരടി തുണയാകണം (2)
അണയും വിനകളെ നീക്കാന്‍ സദതം
അരികില്‍ നിന്‍ കരമുണ്ടാകണം
ഉണിക്കാളി ദേവാങ്കണത്തില്‍ വാഴും ഗണപതി ഭഗവാനേ

ചെന്തിരിയുഴിയും പുലരികളും തൃസന്ധ്യകളും നിന്‍ തിരുനടയില്‍ (2)
കുങ്കുമം അഭിഷേകം ചെയ്യും - നിന്‍
ചെങ്കഴലിണകള്‍ നമിച്ചീടും
അവലും മലരും ശര്‍ക്കര പഴവും അവിടുത്തെ മുന്നില്‍ ഞങ്ങള്‍ കാഴ്ച വയ്ക്കാം
(ഗണപതി )

പ്രണവസ്വരൂപനായി കണ്ടുണരുകയായി പ്രജ്ഞാനികളാം മാമുനിമാര്‍ (2)
ഗജമുഖനായി ജഗതീശ്വരനായി ഭജനം ചെയ്യും ഭക്തന്മാര്‍
ഇരു ദര്‍ശനവും സമമെന്നരുളി അറിവിലുമേറെ അറിഞ്ഞവരും
(ഗണപതി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts