ശ്രുതിസുഖസാരംഗ
രതിസുഖസാരേ
Sruthisukha Saaranga (Rathisukhasaare)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസന്തോഷ് വര്‍മ്മ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍മഞ്ജരി
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: March 03 2013 04:30:08.

ആ...ആ....ആ...ആ.....
ശ്രുതിസുഖസാരംഗ മുരളീയിലൂതി
യമുനാ തീരേ വരൂ വനമാലീ...
(ശ്രുതിസുഖ....)
വിജനവിപിനത്തിന്‍ ചാരുതയില്‍ ഈ
രാധിക രാസവിലോലയായി
രാധിക രാസവിലോലയായി.....
ശ്രുതിസുഖസാരംഗ മുരളീയിലൂതി
യമുനാ തീരേ വരൂ വനമാലീ...

നീലക്കടമ്പിന്റെ ഛായയില്‍ നീയൊരു
മന്ദസമീരണനായീ...
(നീലക്കടമ്പിന്റെ....)
നിന്‍ പരിലാളനമേറ്റെന്റെ യൗവ്വനം
വിടരാന്‍ കൊതിക്കുന്ന കലികയായി
നിന്‍ പരിലാളനമേറ്റെന്റെ യൗവ്വനം
വിടരാന്‍ കൊതിക്കുന്ന കലികയായി
നിര്‍വൃതിപ്പൂവായ് ഞാന്‍ മാറും മുമ്പേ
എങ്ങുപോയി നീ എങ്ങു പോയി
എങ്ങു പോയി.......
ശ്രുതിസുഖസാരംഗ മുരളീയിലൂതി
യമുനാ തീരേ വരൂ വനമാലീ...

നീല രജനിതന്‍ താഴ്വരയില്‍ വെച്ചു്
നീയെന്നെ നിന്‍ മണി വേണുവാക്കി...
നീല രജനിതന്‍ താഴ്വരയില്‍ കണ്ണാ
നീയെന്നെ നിന്‍ മണി വേണുവാക്കി...
ചുണ്ടോടടുപ്പിച്ചു ചുംബിച്ചു വിരലുകളാല്‍
അടിമുടി തരളിതയാക്കി...
ചുണ്ടോടടുപ്പിച്ചു ചുംബിച്ചു വിരലുകളാല്‍
അടിമുടി തരളിതയാക്കി...
ഒഴുകാന്‍ കൊതിക്കുമെന്‍ രാഗപ്രവാഹിനികള്‍
ഉയിരേകാതെ നീ എങ്ങു പോയി....
എങ്ങു പോയി....
(ശ്രുതിസുഖസാരംഗ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts