അഴകുള്ള കൈകളാൽ
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Azhakulla Kaikalaal (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന്‍ ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന്‍ ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന്‍ ,സിദ്ധാര്‍ഥ വിജയന്‍ ,ഉണ്ണി
ഗാനരചനസുധാംശു ,അനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍
ഗായകര്‍വിധു പ്രതാപ് ,ഷെറിൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 04:46:34.
അഴകുള്ള കൈകളിൽ നിറമുള്ള മൈലാഞ്ചി
സുറുമക്കണ്ണുകളിൽ മുഹബത്തിൻ കള്ളനാണം
മണിയറ വാതിൽ തുറന്നവനാരോ
സുബർക്കവുമായ് വന്ന കള്ളമാരനോ
സുറുമക്കണ്ണുകളിൽ മുഹബത്തിൻ കള്ളനാണം
(അഴകുള്ള കൈകളിൽ….)

മധുമണമോലും മണിയറ മഞ്ചൽ
അതിൽ നമ്മൾ മാത്രം മലർമണം മാത്രം
അരികത്തു നീയെന്റെ പ്രാണന്റെ പ്രാണനായ്
മിസരി പൊൻപൂങ്കിനാവിൽ വന്നു ചേരുമോ
സുറുമക്കണ്ണുകളിൽ മുഹബത്തിൻ കള്ളനാണം
(അഴകുള്ള കൈകളിൽ….)

ഷഹബാൻ നിലാവാം വിളക്കിന്റെ നാളം
വിരിഞ്ഞു നിൽക്കുമ്പോൾ എനിക്കുള്ളിൽ നാണം
അതു കണ്ടു ഞാനോ കിന്നാരമോതുമ്പോൾ
മയിലാഞ്ചി കൈകളാൽ കണ്ണു പൊത്തുമോ
സുറുമക്കണ്ണുകളിൽ മുഹബത്തിൻ കള്ളനാണം
(അഴകുള്ള കൈകളിൽ….)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts