പാപമേതുമറിഞ്ഞിടാത്ത
രാജാധിരാജന്‍
Papamethum Arinjidaatha (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍ജോളി അബ്രഹാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:24:37.
 
പാപമേതുമറിഞ്ഞിടാത്ത മഹേശപുത്രഭവാന്‍ നിതം
പാപിയെന്ന കണക്കു നീരിലിറങ്ങി നില്‍ക്കുവതെന്തേ
വഴിയൊരുപ്പുവിനെന്നു കാനനഭൂവിലെ സ്വരമാണു ഞാന്‍
സ്നാനമെങ്ങനെ നീ തരേണ്ടതു ഞാന്‍ നിനക്കു പകര്‍ന്നിടും

ദൈവകല്പനയാണു നീയിതില്‍ വൈമനസ്യമുരയ്ക്കൊലാ
നിത്യ നീതി വിധിച്ചിടുന്നതു കാക്കുവാന്‍ എതിര്‍ നില്‍ക്കൊലാ
ശങ്ക വിട്ടിതു ചെയ്ക നീ മുറ പോലെ നീതി നടക്കണം
സ്നാനമേറ്റു പരസ്യജീവിതഭൂവില്‍ നിന്‍ പദമൂന്നണം

ഈശ പുത്രമനസ്സറിഞ്ഞവനെളിമയോടു വഴങ്ങി (2)
വിരവിലൊന്നതാ മണ്ഡലങ്ങള്‍ തുറന്നു വെണ്‍പ്രഭ വീശി
പ്രാവു് പോലെ പാവനാത്മം ദൃശ്യനായി വിണ്ണില്‍ (2)
താതനീശ്വരനോതി എന്‍ പ്രിയമേറുമാത്മജനാണിവന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts