പിരിശ പൂങ്കനി
ഇശല്‍ പൂമഴ
Pirishapoomkani (Isal Poomazha)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅബ്ദുള്‍ഖാദര്‍ കാക്കനാട് ,അനീസ് ,ആഷിക് മുബാരക് ,അവാസ് അഷ്റഫ് ,ജി ദേവരാജന്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,എം കെ അറുമുഖം ,എം ബി ശ്രീനിവാസന്‍ ,മെക്കാർടിൻ ,ഷക്കീര്‍ ,ശ്യാം ,കെ പി ഉദയഭാനു ,എം എം ഉസ്മാന്‍ ,യൂസഫ് കാരക്കാട് ,അനീഷ് ഖാന്‍ ,റോണി റാഫേല്‍ ,ഷൈജു ചന്ദ്രന്‍
ഗാനരചനഅഹമ്മദ് മുഖവി ,അനീഷ് ഖാന്‍ ,പി ഭാസ്കരന്‍ ,ബിച്ചു തിരുമല ,ചിറ്റൂർ ഗോപി ,ചുനക്കര രാമന്‍കുട്ടി ,ഹംസ കുന്നത്തേരി ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,പി കുഞ്ഞിരാമൻ നായർ ,നടയറ സമീര്‍ ,ഓ എന്‍ വി കുറുപ്പ് ,പൂവച്ചല്‍ ഖാദര്‍ ,സലിം കോടത്തൂർ ,സന്തോഷ് വര്‍മ്മ
ഗായകര്‍കണ്ണൂർ ഷെരിഫ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2012 06:02:16.

പിരിശപ്പൂങ്കനി പരിശത്തൊരു മലർ ബീവി നിന്റെ
പരിഭവം പറച്ചിലു നിറഞ്ഞൊരു കത്തുകൾ കണ്ടിട്ടെന്റെ
കരളിൽ എരിപൊരി താപം ഏറുകയാണെൻ മുല്ലേ
കത്തൊന്നീ വിധം എഴുതാൻ കാരണമെന്തെന്നല്ലേ

കൊല്ലം ആറു കഴിഞ്ഞാലും കാര്യങ്ങൾക്കു മുടക്കുണ്ടോ
കത്തും ഡ്രാഫ്റ്റും എത്താത്ത മാസം ഏതോ ഒഴിവുണ്ടോ (2)
നിന്നെക്കുറിച്ചൊന്നോർക്കാത്ത രാവും പകലും എനിക്കുണ്ടോ
നീറിപ്പടരും മോഹങ്ങൾ ഒതുക്കാതെ വഴി മറ്റുണ്ടോ
(പിരിശപ്പൂങ്കനി….)

പണമില്ലാത്ത മനുഷ്യനു നാട്ടിൽ പുല്ലുവിലയുണ്ടോ
പലരുടെ വാക്കുകൾ കേട്ടാലും മറ്റു മുസീബത്തിനതിരുണ്ടോ(2)
ഇഷ്ടക്കനിയേ നീയല്ലാതെനിക്കീ ദുനിയാവിൽ പെണ്ണില്ല
ഇഷ്കു കുറഞ്ഞവൻ എന്നു കരുതി കടും കൈയ്യൊന്നും ചെയ്യല്ലേ
(പിരിശപ്പൂങ്കനി..)

ഖൽബുറപ്പിച്ചെൻ ബീബീ ഒന്നോ രണ്ടോ മാസം സബൂറാക്കൂ
കൽക്കണ്ട പൂം കനിയും കൊണ്ട് ഞാനെത്തും നിന്റെ അടുത്തേയ്ക്ക്
മറ്റു വിചാരങ്ങളൊന്നും തന്നെ മനസ്സിലു വെയ്ക്കലു നന്നല്ല
മാസം രണ്ടു കഴിഞ്ഞാലുടനേ വന്നിടും ഇൻഷാ അള്ളാ
(പിരിശപ്പൂങ്കനി..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts